Advertisment

തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിലെ ആർടിഒ ഓഫീസിൽ തീ പിടിത്തം; മാലിന്യം കത്തിച്ചതെന്ന് സൂചന

New Update

publive-image

Advertisment

തിരുവനന്തപുരം : തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ തീ പിടിത്തം. രാവിലെയോടെയാണ് സംഭവം. ഫയർഫോഴ്‌സ് എത്തി തീ അണയ്‌ക്കുകയായിരുന്നു.

ടെർമിനലിന്റെ അഞ്ചാം നിലയിലുള്ള ആർടിഒ ഓഫീസിലെ മുറിയ്‌ക്കുള്ളിലാണ് തീ പിടിത്തം ഉണ്ടായത്. മാലിന്യം ഇട്ട് കത്തിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

വളരെ ശ്രമകരമായാണ് അഗ്നിശമന സേന തീ അണച്ചത്. പുക പുറത്തുപോകാനുള്ള മതിയായ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ തീ അണയ്‌ക്കാൻ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ടായിരുന്നു.

NEWS
Advertisment