Advertisment

മാറനല്ലൂരിൽ അയൽവാസിയായ 83 കാരിയെ പീഡിപ്പിച്ച സിഐടിയു പ്രവർത്തകൻ അറസ്റ്റിൽ

New Update

publive-image

Advertisment

തിരുവനന്തപുരം : മാറനല്ലൂരിൽ അയൽവാസിയായ വയോധികയെ പീഡിപ്പിച്ച സിഐടിയു പ്രവർത്തകൻ അറസ്റ്റിൽ. നീറമൺകുഴി നാരായണ സദനത്തിൽ അജിത് കുമാർ ( 38) ആണ് അറസ്റ്റിലായത്. പ്രദേശത്തെ ഓട്ടോ ഡ്രൈവറും സിഐടിയു സജീവ പ്രവർത്തകനുമാണ് അജിത്.

കഴിഞ്ഞ ആഴ്ച രാത്രിയായിരുന്നു 83 കാരിയെ അജിത് പീഡിപ്പിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു പീഡനം. സംഭവത്തിൽ വൃദ്ധയുടെ ബന്ധുക്കളുടെ പരാതിയിലാണ് അജിതിനെ അറസ്റ്റ് ചെയ്തത്. അതേസമയം അറസ്റ്റിന് പിന്നാലെ അജിത്തിനെ സിഐടിയു പുറത്താക്കി.

മാറനല്ലൂർ സിഐ തൻസീം അബ്ദുൾ സമദ്, ഗ്രേഡ് എസ് ഐ മോഹനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കൃഷ്ണകുമാർ, സുധീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

NEWS
Advertisment