Advertisment

തിരുവനന്തപുരത്ത് റോഡരികിൽ പൊട്ടിവീണ കേബിളിൽ കുടുങ്ങി കാർ നിയന്ത്രണം തെറ്റി അപകടം; അപകടത്തിൽ ഒരുമരണം, ഒരാളുടെ നില ഗുരുതരം

New Update

publive-image

Advertisment

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡിൽ പൊട്ടികിടന്ന കേബിളിൽ കുടുങ്ങി കാർ നിയന്ത്രണം തെറ്റി അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. ലക്ഷം വീട് കോളനിയിൽ ലില്ലിയാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു നാല് പേർക്കും പരുക്കേറ്റിട്ടുണ്ട്.

മണിയൻ, ധർമദാസ്‌ ഉൾപ്പെടെ നാല് പേർക്കാണ് പരുക്കേറ്റത്. മണിയന്റെ നില ഗുരുതരമാണ്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രാത്രി ഏഴരയോടെ തിരുവനന്തപുരം പാനക്കോടാണ് സംഭവം ഉണ്ടായത്.

പൊട്ടികിടന്ന കേബിളിൽ കുടുങ്ങി കാർ നിയന്ത്രണം തെറ്റി റോഡരികിലെ പോസ്റ്റിലും നിർത്തിയിട്ട കാറിലും ഇടിക്കുകയായിരുന്നു. ഈ പ്രദേശത്ത് മഴ ശക്തമായിരുന്നു. റോഡിനരികെ കേബിൾ കിടക്കുന്നത് ശ്രദ്ധയിൽപെട്ട് ഇവർ സഞ്ചരിച്ച കാർ വെട്ടിച്ച് മാറ്റിയപ്പോഴാണ് കാർ കേബിളിൽ കുടുങ്ങി വലിയ അപകടത്തിന് കാരണമായത്.

NEWS
Advertisment