Advertisment

'കെ.വി തോമസിനെ വഹിക്കാന്‍' പെട്രോള്‍, ഡീസല്‍ - ലിറ്ററിന് രണ്ടു രൂപ കൂടും ! 'ഡോ.' ജെറോമിന് 'ശമ്പള കുടിശിഖ' നല്‍കാന്‍ മദ്യത്തിന്‍റെ നികുതി 251 ശതമാനത്തില്‍ നിന്ന് പിന്നെയും കൂടും ! മണ്ണു മുതല്‍ മദ്യം വരെ ഓരോ പുതിയ മേഖലകളും കണ്ടെത്തി നികുതി കൊള്ള ! അടഞ്ഞു കിടക്കുന്ന വീടിനുപോലും നികുതി - പുതിയ നികുതികള്‍ക്ക് ധനമന്ത്രി വക മനോഹരമായ പേരും - 'സാമൂഹിക സുരക്ഷ' ! ധനമന്ത്രി ബാലഗോപാലിന്‍റെ ബജറ്റ് ക്രുരവിനോദങ്ങളിങ്ങനെ...

New Update

publive-image

Advertisment

തിരുവനന്തപുരം: കെവി തോമസിന്‍റെ അധികാരത്തോടുള്ള ആക്രാന്തി പരിഹരിക്കാന്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ 2 രൂപ വര്‍ധന, ഡോ. ചിന്താ ജോറോമിനെ വഹിക്കാന്‍ മദ്യത്തിനും പുതിയ വാഹനങ്ങള്‍ക്കും അധിക സെസ്.

ഏതപ്പന്‍ വന്നാലും അമ്മയ്ക്ക് കിടക്കപ്പൊറുതിയില്ലെന്ന നാടന്‍മൊഴിപോലെ ഒന്നര മാസം മുമ്പും വിലകൂട്ടിയ മദ്യത്തിന് വീണ്ടും വില കൂട്ടി. ഇന്ധനവിലയില്‍ ഇന്നത്തെ രണ്ട് രുപ സെസ് ഉള്‍പ്പെടെ ഓരോ ലിറ്ററിനും 3 രൂപ കേരളജനത സര്‍ക്കാരിന് പിണ്ഡം വയ്ക്കണം.


പെട്രോള്‍, ഡിസല്‍ എന്നിവയ്ക്ക് നിലവില്‍ ഓരോ ലിറ്ററിനും ഓരോ രുപ വീതം സെസ് പിരിക്കുന്നുണ്ട്. പുതിയ 2 രൂപാ സെസിന്‍റെ പേര് 'സാമൂഹ്യസുരക്ഷാ സെസ് ' എന്നാണ്. കെവി തോമസിനും വ്യാജ ഡോക്ടറേറ്റ് ചെയര്‍പേഴ്സണ്‍മാര്‍ക്കും സുരക്ഷിതത്വമൊരുക്കാന്‍ ഇതോടെ കഴിയും.


ഭൂമിയുടെ ന്യായവിലയില്‍ 20 ശതമാനമാണ് വര്‍ധനവ്. കഴിഞ്ഞ 15 വര്‍ഷത്തോളമായി മാന്ദ്യത്തിലായിരുന്ന റിയല്‍ എസ്റ്റേറ്റ്, മറ്റ് ഭൂമി ഇടപാടുകള്‍ കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായി അല്പം മേന്മ പ്രകടിപ്പിച്ചിരുന്നു. പുതിയ തീരുമാനത്തോടെ ആ മേഖലയിലെ പച്ചപ്പും ഇല്ലാതായി. ഫ്ലാറ്റുകളുടെയും അപ്പാര്‍ട്ടുമെന്‍റുകളുടെയും മുദ്രവിലയില്‍ 2 ശതമാനം വര്‍ധനവുണ്ട്; നിലവില്‍ 5 ശതമാനം എന്നത് 7 ശതമാനമായി.

മദ്യത്തിന് നിലവില്‍ 251 ശതമാനമായിരുന്ന വില്‍പന നികുതിയാണ് വീണ്ടും ഉയര്‍ത്തിയിരിക്കുന്നത്. 500 രൂപ മുതല്‍ 999 വരെയുള്ള മദ്യവിലയില്‍ 20 രൂപയും 1000 -നു മുകളില്‍ 40 രൂപയുമാണ് വര്‍ധന. ഇന്ധനവിലയിലെ അധിക സെസ് പാവപ്പെട്ടവര്‍ക്ക് ഒരുനേരത്തെ ആഹാരത്തിനെന്നാണ് ധനമന്ത്രിയുടെ പ്രസ്താവന. അത് പാവപ്പെട്ടവര്‍ക്കു തന്നെ ഉപകാരപ്പെടുമെന്ന് വിശ്വസിക്കാം. പാവപ്പെട്ടവരുടെ കൂട്ടത്തില്‍ കെവി തോമസുമാരും ജെറോംമാരും ഉണ്ടാകുമോ എന്നുകൂടി അറിഞ്ഞാല്‍ മതി.

ഇന്ധന വില അവസാനത്തെ യുഡിഎഫ് സര്‍ക്കാര്‍ ഒന്നര ഡസന്‍ തവണ കുറച്ചിരുന്നു. കേന്ദ്രം വിലകൂട്ടുമ്പോള്‍ അധിക നികുതി വേണ്ടെന്നുവച്ചതുകൊണ്ടായിരുന്നു ഈ വിലക്കുറവ്. ഇന്ധന വില ഇപ്പോള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. അതില്‍നിന്നും ഒരു രൂപ കുറയ്ക്കാന്‍ പിണറായി സര്‍ക്കാരിനായില്ല.


ഫലത്തില്‍ ജനങ്ങളെ നേരിട്ട് കുത്തി പരിക്കേല്‍പിച്ചില്ല ധനമന്ത്രി എന്ന് ആശ്വസിക്കാം. അതൊഴികെ സാധാരണ ജനത്തെ എങ്ങനെ കഴുത്തറക്കാമോ അതൊക്കെ ഈ ബജറ്റിലൂടെ ജനങ്ങള്‍ക്കെതിരെ ചെയ്തിട്ടുണ്ട്. അതുകൂടി ആകാമായിരുന്നു ! അതു മാത്രമേ ബാക്കിയുള്ളു !


ബജറ്റിനെ നികുതി വര്‍ധനവ് എന്നല്ല, നികുതിക്കൊള്ള എന്ന് വിശേഷിപ്പിക്കുന്നതാണ് കുടുതല്‍ ഉചിതം. മണ്ണു മുതല്‍ മദ്യം വരെ സകലതിനും വിലകൂടും. കോര്‍ട്ട് ഫീ, കെട്ടിട നികുതി, അടഞ്ഞുകിടക്കുന്ന വീടുകള്‍ അങ്ങനെ പുതിയ മേഖലകള്‍ ഒന്നൊന്നായി കണ്ടെത്തി നികുതി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

Advertisment