Advertisment

അത്താഴത്തിന് വിളമ്പിയ മീന്‍ കഷണം ചെറുതായി ; തിരുവനന്തപുരത്ത് ഭാര്യയേയും, മകനെയും ക്രൂരമായി മർദ്ദിച്ചയാൾ അറസ്റ്റില്‍

New Update

publive-image

Advertisment

തിരുവനന്തപുരം : ഭക്ഷണത്തോടൊപ്പം നൽകിയ മീന്‍ കഷണം ചെറുതായിപ്പോയതിന് ഭാര്യയെയും മകനെയും ഭാര്യാമാതാവിനെയും ക്രൂരമായി മർദ്ദിച്ചയാള്‍ അറസ്റ്റില്‍ .

കോട്ടുകാല്‍ പുന്നക്കുളം വട്ടവിള കുരിശടി വിളയില്‍ ബിജുവിനെ(41) ആണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. അത്താഴം വിളമ്പിയപ്പോള്‍ മീനിന്റെ വലിയ കഷണം മകന് നല്‍കിയെന്നും തനിക്ക് തന്നത് ചെറുതാണെന്നും പറഞ്ഞ് ബിജു ഭക്ഷണം വലിച്ചെറിഞ്ഞശേഷം ഭാര്യയെയും മകനെയും മർദ്ദിക്കാൻ തുടങ്ങി.

ഇത് കണ്ട് തടയാനെത്തിയ ഭാര്യയുടെ അമ്മയെയും ക്രൂരമായി മർദ്ദിച്ചു. തുടർന്ന് മൂവരും ചേർന്ന് പോലീസിൽ പരാതിനൽകുകയായിരുന്നു. തുടർന്ന് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു

Advertisment