Advertisment

സാമ്പത്തിക ഇടപാടിനെ തുടർന്ന് തർക്കം: തൃശ്ശൂരിൽ യുവാവിന് കുത്തേറ്റു

New Update

publive-image

തൃശൂർ: സാമ്പത്തിക ഇടപാടിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിന് കുത്തേറ്റു. തൃശൂർ പെരുമ്പിലാവിലാണ് സംഭവം. പെരുമ്പിലാവ് സ്വദേശി സാബിറിനാണ് കുത്തേറ്റത്. സാമ്പത്തിക ഇടപാടിനെ തുടർന്നുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.

കുത്തേറ്റ് ഗുരുതര പരിക്കേറ്റ സാബിറിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുത്തിയ ആൾക്കായി കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisment