Advertisment

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ കോര്‍പ്പറേറ്റ് അനെക്‌സും പുതിയ ശാഖയും തൃശൂര്‍ മിഷൻ ക്വാർട്ടേഴ്‌സിനു സമീപം പ്രവര്‍ത്തനമാരംഭിച്ചു

New Update

publive-image

Advertisment

ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ കോർപ്പറേറ്റ് അനെക്സ് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മേയർ എം കെ വർഗിസ്‌, ഇസാഫ് ബാങ്കിന്റെ എംഡി യും സിഇഒ യുമായ കെ പോൾ തോമസ്, എംൽഎ പി ബാലചന്ദ്രൻ എന്നിവർ സമീപം.

തൃശൂര്‍: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ കോര്‍പ്പറേറ്റ് അനെക്‌സും പുതിയ ശാഖയും മിഷൻ ക്വാർട്ടേഴ്‌സിനു സമീപം പ്രവര്‍ത്തനമാരംഭിച്ചു. റവന്യൂ മന്ത്രി അഡ്വ. കെ രാജന്‍ കോര്‍പ്പറേറ്റ് അനെക്‌സും. മിഷന്‍ ക്വാര്‍ട്ടേഴ്‌സ് ശാഖ തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തും ഉദ്ഘാടനം ചെയ്തു.

ഇസാഫിന്റെ പ്രവർത്തനങ്ങൾ തികച്ചും മാതൃക പരമാണെന്നും കേരളത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഇസാഫ് ബാങ്കിനെപോലുള്ള ധനകാര്യ സ്ഥാപനങ്ങൾ മുഖ്യ പങ്കുവഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ. പോള്‍ തോമസ് അധ്യക്ഷനായിരുന്നു. ഇസാഫിന്റെ ബ്രാൻഡ് അംബാസിഡേഴ്സ് ജനപ്രതിനിധികൾ ആണെന്നും അത് ഇസാഫിനെ മറ്റു ബാങ്കുകളിൽ നിന്നും വ്യത്യസ്ഥമാക്കുന്നുവെന്നും പോൾ തോമസ് പറഞ്ഞു.

മേയര്‍ എം കെ വര്‍ഗീസ്, പി ബാലചന്ദ്രന്‍ എംഎല്‍എ എന്നിവർ ഐടി ഹബുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. എടിഎം ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപനും എക്‌സ്പ്രസ് ലോണ്‍ കൗണ്ടർ കല്യാണ്‍ സില്‍ക്‌സ് എംഡി യും സി.ഇ.ഒയുമായ ടി എസ് പട്ടാഭിരാമനും ഉദ്ഘാടനം ചെയ്തു.

കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ലീല വര്‍ഗീസ്, സിന്ധു ആന്റോ ചക്കോള എന്നിവർ സേഫ് ഡിപ്പോസിറ്റ് ലോക്കറും മൈക്രോ ബാങ്കിങ് ഡിവിഷനും ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ്. ഇസാഫ് അഗ്രോ കോഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ സെലീന ജോർജ് എന്നിവരും ചടങ്ങിൽ പ്രസംഗിച്ചു.

thrissur news
Advertisment