Advertisment

ശബരിമല ദര്‍ശനത്തിനു പോയ ഗുരുസ്വാമി മുല്ലയ്ക്കൽ ഭാസ്ക്കരൻ ശബരിമലയിൽ വെച്ച് അന്തരിച്ചു

New Update

publive-image

Advertisment

പഴയന്നൂർ: ശബരിമലയിൽ വെച്ച് ഗുരുസ്വാമി മുല്ലയ്ക്കൽ ഭാസ്ക്കരൻ (75) അന്തരിച്ചു. കല്ലംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പൂജാരിയും അയ്യപ്പ സ്വാമിയുടെ സേവകനുമാണ്. സംസ്ക്കാരം നാളെ രാവിലെ 11ന്.

അയ്യപ്പ ക്ഷേത്രത്തിലെ അപ്പം വാരൽ അയ്യപ്പൻ വിളക്ക് കഴിഞ്ഞ് 31 ന് രാവിലെ സ്വാമിമാരോടൊപ്പം ശബരിമലക്ക് പോയതാണ്. നീലിമല കയറ്റത്തിൽ വെച്ച് ക്ഷീണിതനായ സ്വാമിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

യാത്രക്ക് പോയ സ്വാമിമാരുടെ സംഘത്തിൽ ഉള്ള സ്വാമിയുടെ ഭാര്യ ഉൾപ്പടെ മുഴുവൻ പേരും നാട്ടിലേക്ക് തിരിക്കും. ഭാര്യ: ദേവയാനി. മക്കൾ: ഭാനുപ്രകാശ് (മലയാള മനോരമ ലേഖകൻ), ദീപ, ബാലു പ്രകാശ്. മരുമക്കൾ: രേഖ കുട്ടൻ, സുജിത.

Advertisment