Advertisment

പീച്ചി - ഒരപ്പൻക്കെട്ട് വെള്ളച്ചാട്ടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ച സംഭവം; ബിജെപി പീച്ചി മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

New Update

publive-image

Advertisment

തൃശ്ശൂർ: പീച്ചി - ഒരപ്പൻക്കെട്ട് വെള്ളച്ചാട്ടത്തിൽപ്പെട്ട മണ്ണുത്തിയിലെ വിദ്യാർത്ഥിയുടെ മരണത്തിൽ ബിജെപി പീച്ചി മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പീച്ചി മണ്ഡലം കമ്മിറ്റി അംഗങ്ങൾ  പ്രദേശം സന്ദർശനം നടത്തി.

സഞ്ചാരികൾക്ക് ഈ പ്രദേശത്തേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കണമെന്നും, വെള്ളച്ചാട്ടത്തിലെ പാറക്കെട്ടുകളിൽ കൈവരികൾ പിടിപ്പിച്ച് വിനോദ സഞ്ചാരികളുടെ ജീവന് സംരക്ഷണം നൽകണമെന്നും ബിജെപി പീച്ചി മണ്ഡലം പ്രസിഡന്റ് പ്രനീഷ് നടുവിൽവളപ്പിൽ ആവശ്യപ്പെട്ടു.

മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബിനു അലക്സ്, പ്രമിൾ പ്രിയൻ, വൈസ് പ്രസിഡന്റ് ജയൻ പൂശ്ശേരി, കർഷക മോർച്ചാ ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് നടുവിൽ വളപ്പിൽ, സുനീഷ് പരമേശ്വരൻ, ലിൻന്റൊ മണ്ണുത്തി, രതീഷ് മരത്താക്കര, ടി.കെ സുധീപ്, ദിനീഷ് വി.എസ്, ബൈജു ജോസഫ്, കൈലാസ്, സിജൊ, നിഖിൽ പീച്ചി, ബൈജു, ദിലീപ്, ഷൈൻ, സിബി വീണ്ടശ്ശേരി, ഹിമേഷ്, ശ്രുതി സിജൊ, പായ്ക്കണ്ടം പ്രദീപ്, രാകേഷ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

Advertisment