Advertisment

തൃശൂരിൽ ടിടിആറിന് ക്രൂര മർദ്ദനം; ആക്രമിച്ചത് 15 വിവിധ ഭാഷ തൊഴിലാളികൾ ചേർന്ന്

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

Advertisment

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ ടിടിആറിന് ക്രൂരമർദ്ദനം. വിവിധ ഭാഷ തൊഴിലാളികളുടെ സംഘമാണ് ടിടിആറിനെ ആക്രമിച്ചത്. സംഭവത്തിൽ പെരുമ്പാവൂർ സ്വദേശി കുറുപ്പൻ ബെസിക്ക് സാരമായി പരിക്കേറ്റു. ടിക്കറ്റിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

ബെസിയെ തൃശൂർ ആകട്സ് പ്രവർത്തകർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 12.55 ഓടെയാണ് സംഭവം. അന്ത്യോദയ എക്സ്പ്രസിൽ ആണ് മർദ്ദനത്തിന് കാരണമായ തർക്കം ഉണ്ടായത്.

ഏകദേശം 15 പേരടങ്ങുന്ന വിവിധ ഭാഷ തൊഴിലാളികളുടെ സംഘമാണ് ടിടിആറിനെ ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. ടിടിആറിന്റെ മൊബൈൽ തൊഴിലാളികൾ പിടിച്ചുവാങ്ങി. സംഭവത്തിൽ പോലീസ് കേസെടുത്തു.

Advertisment