Advertisment

ശ്രീ പുഷ്കരം നജ്മുൽ ഹുദാ മദ്രസയിൽ മാസാന്ത സ്വലാത്തും അനുമോദന സദസും സംഘടിപ്പിച്ചു

New Update

 

Advertisment

publive-image

ചെറുതുരുത്തി: പാഞ്ഞാൾ ശ്രീ പുഷ്കരം മഹല്ലിന് കീഴിൽ മാസംതോറും നടത്തിവരാറുള്ള സ്വലാത്ത് സദസ്സും ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പുസ്തക പ്രകാശനം ചെയ്ത മഹല്ല് ഖത്തീബ് യു എ റഷീദ് അസ്ഹരി അൽ ഹികമി പാലത്തറ ഗേറ്റിനുള്ള അനുമോദനവും നജ്മുൽ ഹുദാ മദ്രസ ഹാളിൽ നടന്നു.

publive-image

മഹല്ല് ഖത്തീബ് യുഎ റഷീദ് അസ്ഹരിയുടെ അധ്യക്ഷതയിൽ ചടങ്ങ് സയ്യിദ് സ്വാദിഖ് തങ്ങൾ അൽ ഹൈദ്രൂസി ഉദ്ഘാടനം ചെയ്തു. സ്വലാത്ത് മജ്‌ലിസിന് നേതൃത്വം നൽകി താഴപ്ര മുഹിയുദ്ദീൻ കുട്ടി മുസ്ലിയാർ മുഖ്യപ്രഭാഷണം നിർവഹിച്ചു.

പുസ്തക പ്രകാശനം ഉൾപ്പെടെ വിവിധ വിദേശ പ്രതിനിധികൾക്കൊപ്പം വ്യത്യസ്ത പരിപാടികളിൽ സംബന്ധിച്ചു തിരിച്ചെത്തിയ മഹല്ല് ഖത്തീബിനെ സയ്യിദ് സ്വാദിഖ് തങ്ങൾ ഷാൾ അണിയിച്ചു.താഴപ്ര മുഹിയുദ്ദീൻ കുട്ടി മുസ്ലിയാർ ഉപഹാരം നൽകി. മഹല്ല് ഭാരവാഹികളായ കെ ഉമർ, കെ ആർ മുഹമ്മദ് അൻവരി, കുഞ്ഞുമുഹമ്മദ്, സുലൈമാൻ, കുഞ്ഞീൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment