Advertisment

അനില്‍ ആന്‍റണിയെ രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനെയും അവഹേളിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമെന്ത് ? എകെ ആന്‍റണിയുടെ മകന് സംഭവിച്ചതെന്ത് ? ആന്‍റണി മൗനം വെടിയുമോ ?

New Update

publive-image

Advertisment

തിരുവനന്തപുരം: മകന്‍ അനില്‍ ആന്‍റണിയുടെ കോണ്‍ഗ്രസ് വിരുദ്ധ, ബിജെപി അനുകൂല പ്രസ്താവനകളില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണി മൗനം വെടിയുമോ ? ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് കനത്ത നാണക്കേടുണ്ടാക്കിയ സംഭവമാണ് അനില്‍ ആന്‍റണിയുടെ പ്രസ്താവനകള്‍.


രാഹുല്‍ ഗാന്ധി വിഡ്ഢിയാണെന്നും കോണ്‍ഗ്രസിനെ ചവറ്റുകുട്ടയിലെറിയണമെന്നുമായിരുന്നു അനിലിന്‍റെ വിമര്‍ശനങ്ങള്‍. കര്‍ണാടകയിലെ നേതാക്കള്‍ തെരഞ്ഞെടുപ്പു പ്രചരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം ഒരു വ്യക്തിയുടെ മണ്ടത്തരങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങള്‍ക്ക് നടക്കുകയാണെന്നും ഇദ്ദേഹം പ്രതികരിച്ചിരുന്നു.


പ്രായപൂര്‍ത്തിയായ മക്കളുടെ നിലപാടുകള്‍ അവര്‍ക്ക് സ്വതന്ത്ര മനസോടെ തീരുമാനിക്കാന്‍ അവകാശമുണ്ടെന്നത് അനില്‍ ആന്‍റണിയുടെ കാര്യത്തിലും ശരിതന്നെ. പക്ഷേ സ്വന്തം പിതാവിനെ വളര ചെറുപ്പത്തില്‍ തന്നെ ഭാരിച്ച ചുമതലകളിലേയ്ക്ക് നിയോഗിച്ച ഒരു പാര്‍ട്ടിയേയും നേതാക്കളേയും നോക്കി അവഹേളിച്ചും പുച്ഛിച്ചും സംസാരിക്കുന്ന തരത്തിലേയ്ക്ക് എകെ ആന്‍റണിയുടെ മകനെ നയിച്ച കാരണമാണ് പലരും തിരക്കുന്നത്.

അനില്‍ ആന്‍റണി ബിജെപി നേതാക്കളെ ന്യായീകരിക്കുന്നതിനെയും അനുകൂലിക്കുന്നതിനെയും മനസിലാക്കാന്‍ കഴിയും. അത് നിലപാടാണ്. പക്ഷേ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും ഇത്രയും ഇകഴ്ത്തി സംസാരിക്കാനുള്ള കാരണം മാത്രമാണ് അജ്ഞാതം. അതിന് ആന്‍റണി മൗനം വെടിഞ്ഞാല്‍ ഉത്തരമുണ്ടാകുമോ ? അത് പ്രതീക്ഷിക്കുന്നവരുണ്ട്.

Advertisment