Advertisment

ദഹനം മെച്ചപ്പെടുത്താൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളെ പരിചയപ്പെടാം...

ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചല്‍, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുവരുന്ന അവസ്ഥ, നെഞ്ചെരിച്ചല്‍, മലബന്ധം തുടങ്ങിയവയൊക്കെ തടയാനും ദഹനം മെച്ചപ്പെടുത്താനും പച്ചക്കറികൾ സഹായിക്കുന്നു.

New Update
rtyuiytrwertyu

പച്ചക്കറികള്‍ കഴിക്കുന്നത് പൊതുവേ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദഹനപ്രശ്‌നങ്ങള്‍ അകറ്റാനും ഇവ കഴിക്കുന്നത് ഗുണം ചെയ്യും. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചല്‍, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുവരുന്ന അവസ്ഥ, നെഞ്ചെരിച്ചല്‍, മലബന്ധം തുടങ്ങിയവയൊക്കെ തടയാനും ദഹനം മെച്ചപ്പെടുത്താനും പച്ചക്കറികൾ സഹായിക്കുന്നു.

Advertisment

വെള്ളരിക്കയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ വെള്ളരിക്ക പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. വെള്ളം അടങ്ങിയിരിക്കുന്നതിനാല്‍ വേനല്‍ക്കാലത്ത് വെള്ളരിക്ക കഴിക്കുന്നത് നിര്‍ജ്ജലീകരണത്തെ തടയാനും സഹായിക്കും. ബെല്‍ പെപ്പര്‍ അഥവാ കാപ്സിക്കം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  വെള്ളം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ഇവയും മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ കാപ്സിക്കം കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും. 

തക്കാളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തക്കാളിയിലെ ലൈക്കോപിനും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ദഹനത്തിന് സഹായിക്കും. ചീരയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചീര കഴിക്കുന്നതും ദഹനം എളുപ്പമാക്കാന്‍ സഹായിക്കും. 

ബ്രൊക്കോളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും  അടങ്ങിയ ബ്രൊക്കോളി കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ക്യാരറ്റാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും വിറ്റാമിനുകളും അടങ്ങിയ ക്യാരറ്റ് കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

മധുരക്കിഴങ്ങാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും ദഹനത്തിന് നല്ലതാണ്. ക്യാബേജ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ അടങ്ങിയ ക്യാബേജും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

add-these-vegetables-to-your-summer-diet-for-better-digestion
Advertisment