Advertisment

രാവിലെ വെറും വയറ്റില്‍ ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം..

ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീന്‍, കാത്സ്യം, സിങ്ക്, അയേണ്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് ചിയ വിത്ത്. 

New Update
waeertyuoiuytre

വയര്‍ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും വേണ്ടി പല വഴികളും പരീക്ഷിക്കുന്നവരുണ്ട്. അത്തരത്തില്‍ അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന ഒന്നാണ് ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍. ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീന്‍, കാത്സ്യം, സിങ്ക്, അയേണ്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് ചിയ വിത്ത്. 

Advertisment

ഫൈബര്‍ അടങ്ങിയ ചിയ വിത്തുകള്‍ വിശപ്പ് കുറയ്ക്കാനും വയര്‍ നിറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. നൂറ് ഗ്രാം ചിയ വിത്തുകള്‍ കഴിക്കുന്നത് ആ ദിവസത്തെ മുഴുവന്‍ വിശപ്പിനെയും കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. കൂടാതെ പ്രോട്ടീന്‍ അടങ്ങിയ ചിയ സീഡുകള്‍  അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാനും സഹായിക്കും.

 ഇതിനായി ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കാം. അല്ലെങ്കില്‍ ചിയ വിത്തുകള്‍ കൊണ്ടുള്ള ഒരു പാനീയം തയ്യാറാക്കാം. ഇവ തയ്യാറാക്കാനായി ആദ്യം വെള്ളത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍  ചിയ വിത്തുകള്‍ ചേര്‍ക്കുക. ഇനി ഇതിലേയ്ക്ക് ഏതാനും തുള്ളി നാരങ്ങാ നീര് കൂടി ചേര്‍ത്തിളക്കാം. ശേഷം ഇവ എന്നും രാവിലെ വെറും വയറ്റില്‍ കുടിക്കാം. അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഈ പാനീയം സഹായിക്കും. 

1. ഫൈബര്‍ ധാരാളം അടങ്ങിയ ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. 

2. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കലവറയായ ചിയ വിത്ത് വെള്ളം കുടിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

3. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും രാവിലെ ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കാം.

4. കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയതാണ് ചിയ വിത്തുകള്‍. അതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

5. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ചിയ സീഡ് വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

chia-seeds-water
Advertisment