Advertisment

സ്ട്രെസിനെ നിയന്ത്രിക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

നാം കഴിക്കുന്ന ഭക്ഷണവും മാനസികാരോഗ്യവും തമ്മിലും ബന്ധമുണ്ട്. മാനസികാരോഗ്യത്തിനായി ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

New Update
fghyuiuytryui

'സ്ട്രെസ്' അഥവാ മാനസിക സമ്മര്‍ദ്ദം ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്.  പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. ഇതിനായി ഒരു മനശാസ്ത്ര വിദഗ്ധനെ സമീപിക്കുന്നതും നല്ലതാണ്. നാം കഴിക്കുന്ന ഭക്ഷണവും മാനസികാരോഗ്യവും തമ്മിലും ബന്ധമുണ്ട്. മാനസികാരോഗ്യത്തിനായി ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

കോഫിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കോഫിയില്‍ അടങ്ങിയിരിക്കുന്ന കഫൈൻ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ ഉല്‍പാദനത്തിനെ ഉത്തേജിപ്പിക്കുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് മാനസിക സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ നല്ലത്. ഉയർന്ന പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുക മാത്രമല്ല, സ്ട്രെസിനെ കൂട്ടാനും കാരണമാകും. സംസ്കരിച്ച ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് സ്ട്രെസിനെ നിയന്ത്രിക്കാന്‍ നല്ലത്.

അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല മാനസികാരോഗ്യത്തെയും ബാധിക്കാം. ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് മാനസികാരോഗ്യത്തിന് നല്ലത്. എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് സ്ട്രെസിനെ നിയന്ത്രിക്കാന്‍ നല്ലത്. കൃത്രിമ മധുരം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് സ്ട്രെസ് കുറയ്ക്കാന്‍ നല്ലത്. മദ്യവും സമ്മർദ്ദവും ഉത്കണ്ഠയും വർദ്ധിപ്പിക്കും. അതിനാല്‍ അമിത മദ്യപാനവും ഒഴിവാക്കാം. 

cut-these-foods-out-of-your-diet-if-you-are-feeling-stressed
Advertisment