Advertisment

അവധിക്കാലമായതിനാൽ ഹൈറേഞ്ചുകളിലേക്ക് യാത്ര പോകുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുന്നു

സർക്കാർ കണക്ക് പ്രകാരം 45 മലമ്പാതകളാണ് ഉള്ളത്. മഞ്ഞും ,തണുപ്പും, കോടയും സഞ്ചാരികളെ ഹൈറേഞ്ചുകളിലേക്ക് എക്കാലവും ആകർഷിച്ച് കൊണ്ടേയിരിക്കും.

New Update
aertyuytretyu

തിരുവനന്തപുരം: അവധിക്കാലമായതിനാൽ ഹൈറേഞ്ചുകളിലേക്ക് യാത്ര പോകുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ ഹൈറേഞ്ചുകളിൽ അപകടങ്ങളും കൂടിയിട്ടുണ്ട്. സർക്കാർ കണക്ക് പ്രകാരം 45 മലമ്പാതകളാണ് ഉള്ളത്. മഞ്ഞും ,തണുപ്പും, കോടയും സഞ്ചാരികളെ ഹൈറേഞ്ചുകളിലേക്ക് എക്കാലവും ആകർഷിച്ച് കൊണ്ടേയിരിക്കും.

അയൽ സംസ്ഥാനങ്ങളിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും എത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾ അവർക്ക് പരിചിതമല്ലാത്ത ഈ റോഡുകളിൽ നിരന്തരം അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതിൽ ആദ്യമായി ഈ റോഡുകളിൽ എത്തുന്ന ഡ്രൈവർമാരാണ് കൂടുതലും അപകടം സൃഷ്ടിക്കുന്നതെന്ന് കേരള മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ് നൽകി.

നഗരങ്ങളിലെയും നിരന്ന പ്രദേശങ്ങളിലെയും റോഡുകളിൽ വാഹനമോടിച്ച് ശീലിച്ചവർ അതേശൈലിയിൽ മലമ്പാതകളിലും ഓടിക്കുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണം. കുത്തനെയുള്ള കയറ്റവും ഇറക്കവും ,തീവ്രത ഏറിയ വളവുകളും ഉള്ള റോഡുകളിൽ " സൈറ്റ് ഡിസ്റ്റൻസ് " (Sight Distance)വളരെ കുറവായിരിക്കും എന്ന വസ്തുത മനസിലാക്കാതെ പോകുന്നു. ഡ്രൈവർക്ക് മുന്നിലെ റോഡ് കാണുന്ന ദൂരമെന്നോ, ദൂരക്കാഴ്ച എന്നൊക്കെയാണ് "സൈറ്റ് ഡിസ്റ്റൻസ്" എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്." സൈറ്റ് ഡിസ്റ്റൻസ്" കുറഞ്ഞ റോഡുകൾ ,പ്രത്യേകിച്ച് ഡ്രൈവർക്ക് പരിചയമില്ലാത്തതാണെങ്കിൽ അപകട സാധ്യത വളരെ കൂടുതലാണ്. 

dont-forget-safety-while-travelling
Advertisment