Advertisment

പതിവായി മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

പ്രോട്ടീന്‍, അയേണ്‍, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകൾ, വിറ്റാമിനുകളായ സി, കെ, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് മല്ലി.

New Update
rtyuiuytrtyu

പ്രോട്ടീന്‍, അയേണ്‍, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകൾ, വിറ്റാമിനുകളായ സി, കെ,  ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് മല്ലി. നാരുകൾ ധാരാളം അടങ്ങിയ മല്ലിയിട്ട് തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. മല്ലിക്ക് ആന്റി ഓക്സിഡന്‍റ്, ആന്‍റി മൈക്രോബിയൽ, ഡീടോക്സിഫയിങ് ഗുണങ്ങൾ ഉണ്ട്. ഇത് രോഗപ്രതിരോധ ശക്തി വർധിപ്പിക്കാന്‍ സഹായിക്കും. 

രാവിലെ വെറും വയറ്റില്‍ മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് ഇൻസുലിന്റെ അളവ് നിയന്ത്രിക്കാൻ  സഹായിക്കും.ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോൾ ഉണ്ടാകാനും മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം. ഹൃദയാരോഗ്യമേകാനും ഇവ സഹായിച്ചേക്കാം. അയേണ്‍ ധാരാളം അടങ്ങിയതിനാല്‍ വിളർച്ച തടയാൻ മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. 

ഫൈബര്‍ ധാരാളം അടങ്ങിയതാണ് മല്ലി. അതുപോലെ പ്രോട്ടീനും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയതിനാല്‍ വണ്ണം കുറയ്ക്കാനും ഇവ സഹായിക്കും. മല്ലി വെള്ളത്തില്‍ കുറച്ച് ജീരകം കൂടി ചേര്‍ത്ത് കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും മല്ലി നല്ലതാണ്. ചര്‍മ്മത്തിലെ വരൾച്ച, ഫംഗൽ അണുബാധകൾ എന്നിവയെ തടയാനും ഇവ സഹായിക്കും. ആർത്തവസമയത്തെ വയറുവേദനയെ തടയാനും മല്ലി വെള്ളം കുടിക്കുന്നത് നല്ലതാണ്. 

drinking-coriander-water
Advertisment