Advertisment

മലബന്ധത്തെ അകറ്റാന്‍ സഹായിക്കുന്ന ഡ്രൈ ഫ്രൂട്ട്സുകളെക്കുറിച്ച് അറിയാം..

മലബന്ധത്തിന് പല കാരണങ്ങള്‍ ഉണ്ടാകാം. മലബന്ധത്തിനുള്ള കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. ചില ഡ്രൈ ഫ്രൂട്ട്സുകള്‍ കഴിക്കുന്നത് മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.

New Update
ertyuytrt67tryuiuytu

മലബന്ധത്തിന് പല കാരണങ്ങള്‍ ഉണ്ടാകാം. മലബന്ധത്തിനുള്ള കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. ചില ഡ്രൈ ഫ്രൂട്ട്സുകള്‍ കഴിക്കുന്നത് മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.ഉണക്കമുന്തിരിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഉണക്കമുന്തിരി കുതി‌ര്‍ത്ത് കഴിക്കുന്നത് ദഹന പ്രക്രിയയെ മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും സഹായിക്കും. ഈന്തപ്പഴം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.ഫൈബര്‍ ധാരാളം അടങ്ങിയ ഇവയും മലബന്ധം അകറ്റാന്‍ സഹായിക്കും. ഇതിനായി ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത ഈന്തപ്പഴം രാവിലെ വെറുംവയറ്റില്‍ കഴിക്കാം. 

പ്രൂണ്‍സ് ആണ് അടുത്തതായി ഈ പട്ടികയില്‍‌ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ പ്രൂണ്‍സ് കുതിര്‍ത്ത് കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും ഗുണം ചെയ്യും. ഫിഗ്സും ഫൈബറിനാല്‍ സമ്പന്നമാണ്. ഇവയും കുതിര്‍ത്ത് കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. ആപ്രിക്കോട്ടാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവയും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.

dry-fruits-help-to-get-rid-of-constipation
Advertisment