Advertisment

എറണാകുളത്തു നിന്നു പട്നയിലേക്ക് അൺ റിസർവ്ഡ് ട്രെയിൻ ഓടിക്കാൻ തീരുമാനിച്ച് റെയിൽവേ

കേരളത്തിൽ വിവിധ തൊഴിലുകൾ ചെയ്യുന്ന അന്യ സംസ്ഥാനത്തു നിന്നുള്ളവർക്കു നാട്ടിലെത്താൻ സഹായകരമാകുന്നതാണ് ട്രെയിൻ.

New Update
zfghjkgfdghjk

കൊച്ചി: എറണാകുളത്തു നിന്നു പട്നയിലേക്ക് അൺ റിസർവ്ഡ് ട്രെയിൻ ഓടിക്കാൻ തീരുമാനിച്ച് റെയിൽവേ. ട്രെയിൻ ഇന്ന് രാത്രി 11 മുതൽ സർവീസ് ആരംഭിക്കും.

Advertisment

എല്ലാ വെള്ളിയാഴ്ചയും രാത്രി 11നു (06085) ട്രെയിൻ എറണാകുളത്തു നിന്നു പുറപ്പെടും. കേരളത്തിൽ വിവിധ തൊഴിലുകൾ ചെയ്യുന്ന അന്യ സംസ്ഥാനത്തു നിന്നുള്ളവർക്കു നാട്ടിലെത്താൻ സഹായകരമാകുന്നതാണ് ട്രെയിൻ.

നിലവിൽ ജൂൺ വരെയാണ് ഈ അൺ റിസർവ്ഡ് ട്രെയിൻ ഓടിക്കാൻ തീരുമാനമുള്ളത്. വെള്ളിയാഴ്ച എറണാകുളത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച പട്നയിലെത്തും. തിങ്കളാഴ്ച പട്നയിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ വ്യാഴാഴ്ച എറണാകുളത്തും എത്തും.

ഈയടുത്ത് എറണാകുളം- പട്ന സൂപ്പർ ഫാസ്റ്റിൽ വച്ചാണ് മലയാളി ടിടിഇ വിനോദ് കണ്ണനെ അന്യ സംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്നു തള്ളിയിട്ടു കൊന്നത്. പിന്നാലെയാണ് ട്രെയിൻ അൺ റിസർവ്ഡ് ആക്കാൻ റെയിൽവേ തീരുമാനിച്ചത്.

കൊച്ചു വേളിയിൽ നിന്നു പശ്ചിമ ബം​ഗാളിലെ ഹൗറയിലേക്കും (ഷാലിമാർ സ്റ്റേഷൻ) 12 മുതൽ സ്പെഷ്യൽ ട്രെയിൻ (06081) ഓടുന്നുണ്ട്. ഈ ട്രെയിനും വെള്ളിയാഴ്ചകളിലാണ്.

ernakulam-patna-unreserved-train-from-today-the-service-will-start-at-11-pm
Advertisment