Advertisment

കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ ജീരക വെള്ളം കുടിക്കാം

ഫൈബര്‍ ധാരാളം അടങ്ങിയ ജീരക വെള്ളം കുടിക്കുന്നത് വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും ഗ്യാസ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

New Update
zdfghjkhgfdfgh

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ജീരകം. അയണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം, വിറ്റാമിന്‍ എ, സി, ഇ, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് ജീരകം. ഫൈബര്‍ ധാരാളം അടങ്ങിയ ജീരക വെള്ളം കുടിക്കുന്നത് വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും ഗ്യാസ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Advertisment

രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും ജീരക വെള്ളം സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയ ജീരക വെള്ളം കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും നല്ലതാണ്.  ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ജീരകം രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. മഗ്നീഷ്യം ധാരാളം അടങ്ങിയ ജീരക വെള്ളം കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. 

അതുപോലെ ഏറ്റവും പ്രധാനം, ജീരക വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറെ നല്ലതാണ്.   ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ വിശപ്പ് കുറയ്ക്കാനും ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കാനും സഹായിക്കുന്നു. ജീരക വെള്ളത്തില്‍ കലോറിയും കുറവാണ്. അതുപോലെ തന്നെയാണ് ഫൈബര്‍ അടങ്ങിയ ചിയ വിത്തുകളും വിശപ്പ് കുറയ്ക്കാനും വയര്‍ നിറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. 

നൂറ് ഗ്രാം ചിയ വിത്തുകള്‍ കഴിക്കുന്നത് ആ ദിവസത്തെ മുഴുവന്‍ വിശപ്പിനെയും കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. അതിനാല്‍ ജീരക വെള്ളത്തില്‍ ചിയ സീഡുകള്‍ ചേര്‍ത്ത് കുടിക്കുന്നത് വണ്ണം കുറയ്ക്കാനും  വയര്‍ കുറയ്ക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഇരട്ടി ഗുണം ചെയ്യും. ചിയാ സീഡും ഫൈബറിനാല്‍ സമ്പന്നമാണ്. അതിനാല്‍ ജീരക വെള്ളത്തില്‍ ചിയ സീഡുകള്‍ ചേര്‍ത്ത് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

jeera-water for healthy gut
Advertisment