Advertisment

കുട്ടനാട്ടില്‍ കാര്‍ കത്തി യുവാവ് മരിച്ചു; മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയില്‍

കുട്ടനാട്ടില്‍ കാര്‍ കത്തി യുവാവ് മരിച്ച നിലയില്‍

New Update
accident

എടത്വ: കുട്ടനാട്ടിലെ തായങ്കരി ബോട്ട് ജെട്ടി റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കത്തി യുവാവ് മരിച്ച നിലയില്‍. എടത്വ സ്വദേശി ജയിംസ്‌കുട്ടി ( 49) ആണ് മരിച്ചതെന്ന് സംശയം. ജയിംസ് കുട്ടിയുടേതാണ് കാര്‍.

മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ്. പുലര്‍ച്ചെ നാലരയോടെയാണ് കാര്‍ കത്തിയത്. തകഴിയില്‍ നിന്നെത്തിയ അഗ്‌നിശമന സേന തീയണച്ചു കഴിഞ്ഞപ്പോഴാണ് ഉള്ളില്‍ മൃതദേഹം കണ്ടെത്തിയത്. കാര്‍ പൂര്‍ണമായി കത്തി നശിച്ചു. കാര്‍ കത്തിയതിന്റെ കാരണം വ്യക്തമല്ല.

accident
Advertisment