Advertisment

സംസ്ഥാനത്തെ കൊടുംചൂടിൽ വലഞ്ഞ് ക്ഷീര മേഖല

ഒരു പാക്കറ്റ് മിൽമ പാലിലാണ് കേരളത്തിലെ പല അടുക്കളകളും ഒരു ദിവസം ആരംഭിക്കുന്നത്. പ്രതിദിനം മിൽമ മാർക്കറ്റിൽ എത്തിക്കുന്നത് 17 ലക്ഷം ലിറ്റർ പാൽ ആണ്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
oiuytrtyuiop

തിരുവനന്തപുരം: സംസ്ഥാനത്തെ കൊടുംചൂടിൽ വലഞ്ഞ് ക്ഷീര മേഖല. പാൽ ഉൽപാദനത്തിൽ 20 ശതമാനം ഇടിവുണ്ടായെന്ന് മിൽമ അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നും പാലെത്തിച്ചാണ് നിലവിലെ പ്രതിസന്ധി മറികടക്കുന്നത്. 

ഒരു പാക്കറ്റ് മിൽമ പാലിലാണ് കേരളത്തിലെ പല അടുക്കളകളും ഒരു ദിവസം ആരംഭിക്കുന്നത്. പ്രതിദിനം മിൽമ മാർക്കറ്റിൽ എത്തിക്കുന്നത് 17 ലക്ഷം ലിറ്റർ പാൽ ആണ്. ഇതിൽ നല്ലൊരു പങ്കും കേരളത്തിൽ നിന്ന് തന്നെയായിരുന്നു. പക്ഷെ സ്ഥിതി മാറി. കടുത്ത ചൂട് പാൽ ഉത്പാദനത്തെ കാര്യമായി ബാധിച്ചു.

പ്രതിദിനം ആറര ലക്ഷം ലിറ്ററിന്റെ കുറവാണ് അനുഭവപ്പെടുന്നത്. എന്നാൽ ഇറക്കുമതി വർദ്ധിപ്പിച്ച് ക്ഷാമകാലത്തെ അതിജീവിക്കുകയാണ് മിൽമ. കാലവർഷം എത്തിയാൽ പ്രതിസന്ധി മറികടക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് കർഷകർ. പക്ഷേ അതിനിനിയും ഒരു മാസമെങ്കിലും വേണം.

milk-production-scorching-heat-affected-dairy-farming
Advertisment