Advertisment

നെൻമാറ- വല്ലങ്ങി വേലയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനു അനുമതി

ജില്ലാ ഭരണകൂടമാണ് അനുമതി നൽകിയത്. അനുമതി നിഷേധിച്ചതിനെ തുടർന്ന് ഭാരവാഹികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വരുന്ന ചൊവ്വാഴ്ചയാണ് വെടിക്കെട്ട്.

New Update
kiuytrtyuiop[

പാലക്കാട്: നെൻമാറ- വല്ലങ്ങി വേലയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനു അനുമതി. ജില്ലാ ഭരണകൂടമാണ് അനുമതി നൽകിയത്. അനുമതി നിഷേധിച്ചതിനെ തുടർന്ന് ഭാരവാഹികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വരുന്ന ചൊവ്വാഴ്ചയാണ് വെടിക്കെട്ട്. പൊലീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും കർശന മേൽനോട്ടത്തിലായിരിക്കും വെടിക്കെട്ട്.

Advertisment

വെടിക്കെട്ട് സാമ​ഗ്രികൾ സൂക്ഷിക്കുന്നതിലും മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിലും വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടിയാണ് നേരത്തെ അനുമതി നിഷേധിച്ചത്. പിന്നാലെയാണ് ഭാരവാ​ഹികൾ ഹൈക്കോടതിയിലേക്ക് പോയത്.

പിഴവുകൾ പരി​ഹരിച്ച് വെടിക്കെട്ടിനു അനുമതി നൽകുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പിന്നാലെ ജില്ലാ ഭരണകൂടം വീണ്ടും പരിശോധന നടത്തിയപ്പോൾ മാനദണ്ഡമനുസരിച്ചുള്ള നടപടികൾ സ്വീകരിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അനുമതി നൽകിയത്.

nenmara-vela-2024-fireworks-allowed
Advertisment