Advertisment

ഭക്ഷണം കഴിക്കുമ്പോൾ ശ്ര​ദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം...

ഭക്ഷണം സമയമെടുത്ത് വായിൽ വെച്ച് ചവച്ച് കഴിക്കുന്നത് ദഹനത്തിന് സഹായിക്കും. കൂടാതെ ശരീരത്തിൽ ജലാംശം നിലനിർത്താനും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യും. കൂടാതെ ഭക്ഷണം സാവകാശം കഴിക്കുന്നത് സംതൃപ്തിയുണ്ടാക്കുകയും ചെയ്യും.

New Update
ety6u78iuytertyui

രോ​ഗ്യം മെച്ചപ്പെടുത്താനുള്ള ഏറ്റവും നല്ല എളുപ്പ വഴി ഭക്ഷണം പതുക്കെ കഴിക്കുക എന്നതാണ്. തിരക്കു കൂടുന്നതിന് അനുസരിച്ച് ആളുകൾ ഭക്ഷണം കഴിക്കുന്നതിലുള്ള രീതിയിലും മാറ്റം വന്നു. ഇത് ഇന്നത്തെ തലമുറയുടെ ആരോ​ഗ്യത്തെയും ബാധിച്ചിട്ടുണ്ട്. തിരക്കാണ്, സമയം കളയാനില്ലെന്ന് കരുതി തിടുക്കം കൂട്ടി ഭക്ഷണം കഴിക്കുന്ന പുതതലമുറയാണ് ഇപ്പോഴുള്ളത്.

Advertisment

ഭക്ഷണം കഴിച്ച് തുടങ്ങി ഏകദേശം 20 മിനിറ്റ് എടുക്കും മസ്തിഷ്കം സംതൃപ്തിയുടെ സിഗ്നലുകൾ അയയ്ക്കാൻ. ഭൂരിഭാഗം പേരുടെയും ഭക്ഷണം അത്ര നേരം പോലും നീണ്ടുനിൽക്കില്ലെന്നതാണ് സത്യം! അതുകൊണ്ട് തന്നെ അധികമായി വരുന്ന കലോറി അമിതവണ്ണത്തിനിടയാക്കും. വേ​ഗത്തിൽ ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരം സമ്മർദ്ദത്തിലാവുകയും ശരീരം ഫൈറ്റ് മോഡിൽ പ്രവർത്തിക്കാനും തുടങ്ങുന്നു. ഇത് ദഹനത്തെ പ്രതികൂലമായി ബാധിക്കും. തുടർന്ന് വയറുവേദന, ​ഗ്യാസ്, അസിഡിറ്റി തുടങ്ങിയവയിലേക്ക് നയിക്കുന്നു.

സാവധാനത്തിൽ ഭക്ഷണം കഴിക്കുന്നതിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിൽ ഒന്ന് വയർ നിറഞ്ഞിരിക്കുന്നുവെന്ന് തിരിച്ചറിയാൻ നിങ്ങളുടെ ശരീരത്തിന് സമയം നൽകുന്നു എന്നതാണ്. കൂടാതെ ഈ സമയം ശരീരം സമ്മര്‍ദ്ദത്തിലായിരിക്കില്ല. ഇത് ഒപ്റ്റിമൽ ദഹനത്തിന് അനുയോജ്യമായ അവസ്ഥയാണ്.

ഭക്ഷണം സമയമെടുത്ത് വായിൽ വെച്ച് ചവച്ച് കഴിക്കുന്നത് ദഹനത്തിന് സഹായിക്കും. കൂടാതെ ശരീരത്തിൽ ജലാംശം നിലനിർത്താനും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യും. കൂടാതെ ഭക്ഷണം സാവകാശം കഴിക്കുന്നത് സംതൃപ്തിയുണ്ടാക്കുകയും ചെയ്യും.

slow-down-and-eat-mindfully
Advertisment