Advertisment

പ്രമേഹ രോഗികള്‍ക്ക് കുടിക്കാന്‍ പറ്റിയ ചില പാനീയങ്ങളെ പരിചയപ്പെടാം.

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം.

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update
aertyuiouytr

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഫൈബറും വെള്ളവും അടങ്ങിയതും കലോറിയും കാര്‍ബോയും കുറഞ്ഞതുമായ വെള്ളരിക്കാ ജ്യൂസ് കുടിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. 

നാരങ്ങാ വെള്ളം ഉപ്പിട്ട് കുടിക്കുന്നതും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. ഇളനീര്‍ നിര്‍ജ്ജലീകരണത്തെ തടയാനും ശരീരത്തിന് ഊര്‍ജം പകരാനും മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. ഫാറ്റും കാര്‍ബോഹൈട്രേറ്റും കലോറിയും കുറഞ്ഞ, ഫൈബര്‍ അടങ്ങിയതുമായ പാവയ്ക്കാ ജ്യൂസ് കുടിക്കുന്നതും രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് ഉയരാതെ നിലനിര്‍ത്താന്‍  നല്ലതാണ്. 

ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്കാ ജ്യൂസ്  കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഉലുവ വെള്ളം കുടിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇതിനായി ഉലുവ തലേന്ന് രാവിലെ വെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം ആ വെള്ളം രാവിലെ കുടിക്കാം. നാരുകൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ബാർലി വെള്ളം കുടിക്കുന്നത് ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കും. 

sugar-free-drinks-for-diabetics
Advertisment