Advertisment

താരൻ അകറ്റാൻ കറ്റാർവാഴ ഉപയോ​ഗിക്കേണ്ട വിധം അറിയാം..

താരൻ അകറ്റാൻ എപ്പോഴും പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. മുടി സംരക്ഷണ ദിനചര്യയിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ചേരുവകയാണ് കറ്റാർവാഴ ജെൽ.

New Update
56789876543

താരൻ പലരേയും ബാധിക്കുന്ന ഒരു സാധാരണ പ്രശ്നമാണ്. താരൻ ഉണ്ടാകുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട്. തലയിൽ അഴുക്ക് അടിയുന്നതാണ് പ്രധാനപ്പെട്ട കാരണം. താരൻ അകറ്റാൻ എപ്പോഴും പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. മുടി സംരക്ഷണ ദിനചര്യയിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ചേരുവകയാണ് കറ്റാർവാഴ ജെൽ.

Advertisment

മുടി തഴച്ച് വളരാനും താരനകറ്റുന്നതിന് കറ്റാർവാഴ പതിവായി ഉപയോ​ഗിക്കാവുന്നതാണ്.  സെബം മെഴുക് പോലെയുള്ള എണ്ണയാണ്. ഇത് മുടിയെയും തലയോട്ടിയെയും കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുക ചെയ്യുന്നു. ഇത് ചർമ്മത്തിനും മുടിക്കും നല്ലതാണെങ്കിലും സെബം അമിതമായി ഉൽപ്പാദിപ്പിക്കപ്പെടുന്നത് തലയോട്ടിയിൽ സ്വാഭാവികമായി ഉണ്ടാകുന്ന മലസീസിയ ഗ്ലോബോസ എന്ന ഫംഗസിലേക്ക് നയിച്ചേക്കാം. ഇത് ചൊറിച്ചിൽ, ചുവപ്പ്, താരൻ എന്നിവയ്ക്ക് കാരണമാകും.

കറ്റാർവാഴയിൽ സിങ്ക് അടങ്ങിയിട്ടുള്ളതിനാൽ തലയോട്ടിയിലെ എണ്ണമയം കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല, തലയോട്ടിയിലെ ഈർപ്പം നിലനിർത്താനും താരന് കാരണമാകുന്ന സൂക്ഷ്മാണുക്കളുടെ വളർച്ച മന്ദഗതിയിലാക്കാനും ഇത് സഹായിക്കുന്നു. 

1. രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയും നന്നായി യോജിപ്പിച്ച് തലയിൽ മസാജ് ചെയ്യുക. 15 മിനുട്ട് കഴിഞ്ഞ് ഷാംപൂ ഉപയോ​ഗിച്ച് തല കഴുകുക. ആഴ്ചയിൽ രണ്ട് തവണ ഇത് ചെയ്യാവുന്നതാണ്.

2. രണ്ട് ടീസ്പൂൺ നാരങ്ങ നീരും ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും നന്നായി യോജിപ്പിച്ച് തലയിൽ പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് ഷാംപൂ ഉപയോ​ഗിച്ച് തല കഴുകുക. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി തലയോട്ടിയെ നന്നായി ശുദ്ധീകരിക്കുകയും ജലാംശം നൽകുകയും ചെയ്യും. 

3. രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലും ഒരു ‌ടേബിൽ സ്പൂൺ ഒലീവ് ഓയിലും ഒരു കപ്പ് തെെരും നന്നായി യോജിപ്പിച്ച് തലയിൽ ഇടുക. ഈ പാക്ക് താരനകറ്റാൻ സഹായിക്കുന്നു. ലാക്‌റ്റിക് ആസിഡ്, പ്രോബയോട്ടിക്‌സ് എന്നിവ തെെരിൽ അടങ്ങിയിരിക്കുന്നു. തെെര് ചേർക്കുന്നതിനാൽ ചൊറിച്ചിൽ കുറയ്ക്കാനും താരൻ നിയന്ത്രിക്കാനും സഹായിക്കുന്നു.

use-aloe-vera-gel-for-rid-of-dandruff
Advertisment