Advertisment

നഖങ്ങൾ എങ്ങനെ സംരക്ഷിക്കാമെന്ന് നോക്കാം..

ചർമ്മത്തിന്റെ ഭാ​ഗമാണ് നഖങ്ങളും. പ്രോട്ടീൻ കെരാറ്റിൻ പാളികളാൽ നിർമിതമാണ് നഖങ്ങൾ. പുതിയ കോശങ്ങൾ വളരുമ്പോൾ പഴയ കോശങ്ങൾ കഠിനവും ഒതുക്കമുള്ളതുമാകുകയും ഒടുവിൽ വിരൽത്തുമ്പിലേക്ക് നീണ്ടു വളരുകയും ചെയ്യുന്നു.

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update
iuytretyui

 നഖങ്ങളുടെ നിറം, ആകൃതി, ഘടന എന്നിവയിലൂടെ നിങ്ങളുടെ ആരോഗ്യം തിരിച്ചറിയാൻ സാധിക്കും. നഖങ്ങളിലെ നിറവ്യത്യാസം, ഘടനാവ്യത്യാസം എന്നിവ പോഷകക്കുറവിന്‍റെയും ആരോ​ഗ്യപ്രശ്നങ്ങളുടെയും ലക്ഷണങ്ങളാകാം.

Advertisment

ചർമ്മത്തിന്റെ ഭാ​ഗമാണ് നഖങ്ങളും. പ്രോട്ടീൻ കെരാറ്റിൻ പാളികളാൽ നിർമിതമാണ് നഖങ്ങൾ. പുതിയ കോശങ്ങൾ വളരുമ്പോൾ പഴയ കോശങ്ങൾ കഠിനവും ഒതുക്കമുള്ളതുമാകുകയും ഒടുവിൽ വിരൽത്തുമ്പിലേക്ക് നീണ്ടു വളരുകയും ചെയ്യുന്നു. ആരോ​ഗ്യമുള്ള നഖങ്ങൾ പിങ്ക് നിറത്തിൽ ഒരോ ആകൃതിയിലാകും ഉണ്ടാവുക.

നഖങ്ങളിൽ ഉണ്ടാകുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കുക

  • കൊയിലോണിയ (സ്പൂൺ ആകൃതിയിലുള്ള നഖങ്ങൾ): ഇത് പലപ്പോഴും ശരീരത്തിൽ ഇരുമ്പിന്റെ കുറവുമൂലമാണ് സംഭവിക്കുന്നത്. ഇത് വിളർച്ച, ഹീമോക്രോമാറ്റോസിസ്, ല്യൂപ്പസ് എറിത്തമറ്റോസസ് എന്നി ആരോ​ഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.

  • ഒനിക്കോളിസിസ് (നഖം പൊളിഞ്ഞു പോകുന്നു): സോറിയാസിസ്, ഫംഗസ് അണുബാധ (ഒനികോമൈക്കോസിസ്), ഹൈപ്പർതൈറോയിഡിസം എന്നിവയുടെ ലക്ഷണമായി കണക്കാക്കുന്നു.

 ക്ലബിംഗ്: ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), ശ്വാസകോശ അർബുദം, ഹൃദ്രോഗം അല്ലെങ്കിൽ എൻഡോകാർഡിറ്റിസ് പോലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ല്യൂക്കോണിച്ചിയ (നഖങ്ങളിലെ വെളുത്ത പാടുകൾ): സിങ്കിന്റെ കുറവോ ഫം​ഗസ് അണുബാധ കാരണമോ ആകാം നഖങ്ങളിൽ വെളുത്ത പാടുകൾ ഉണ്ടാവുന്നത്.

യെല്ലോ നെയിൽ സിൻഡ്രോം: നഖങ്ങൾ മഞ്ഞനിറത്തിലാവുക, നഖങ്ങളുടെ വളർച്ച മന്ദഗതിയിലാവുക, ലിംഫോഡീമ എന്നിവ പലപ്പോഴും ക്രോണിക് ബ്രോങ്കൈറ്റിസ്, സൈനസൈറ്റിസ് തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

നഖങ്ങൾ എങ്ങനെ സംരക്ഷിക്കാം

  • നഖങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കുക. ഇത് നഖത്തിനടിയിൽ ബാക്ടീരിയകൾ വളരുന്നത് തടയുന്നു

  • വെള്ളവുമായുള്ള ആവർത്തിച്ചുള്ള സമ്പർക്കം നഖങ്ങൾ പിളരുന്നതിന് കാരണമാകും. പാത്രങ്ങളും തുണിയും കഴുകുമ്പോഴും രാസവസ്തുക്കൾ ഉപയോഗിക്കുമ്പോഴും കയ്യുറകൾ ധരിക്കുക.

  • പതിവായി മോയ്സ്ചറൈസർ ഉപയോഗിക്കുക. ഹാൻഡ് ലോഷൻ ഉപയോഗിക്കുമ്പോൾ, ലോഷൻ നിങ്ങളുടെ നഖങ്ങളിലും പുറംതൊലിയിലും പുരട്ടുക.

ചെയ്യാൻ പാടില്ലാത്തത്

  • ഇടയ്‌ക്കിടയ്‌ക്ക് നഖങ്ങൾ കടിക്കുന്ന ശീലം ഒഴിലാക്കണം. ഇത് ബാക്ടീരിയ അല്ലെങഅകിൽ ഫം​ഗസ് അണുബാധയ്‌ക്ക് കാരണമാകും.

  • നഖ സംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കുക. നെയിൽ പോളിഷ് റിമൂവറിൻ്റെ ഉപയോഗം പരിമിതപ്പെടുത്തുക. നെയിൽ പോളിഷ് റിമൂവർ ഉപയോഗിക്കുമ്പോൾ, അസെറ്റോൺ രഹിത ഫോർമുല തിരഞ്ഞെടുക്കുക.

  • പെഡിക്യൂർ ചെയ്യുമ്പോൾ നഖങ്ങൾ പിന്നിലേക്ക് തള്ളുകയോ പുറംതൊലി നീക്കം ചെയ്യുകയോ ചെയ്യരുത്.

  • നഖങ്ങളിലേക്കുള്ള ഓക്സിജൻ വിതരണം കുറയ്ക്കുന്നതിനാൽ പുകവലി ഒഴിവാക്കുക

  • നീണ്ടകാലം നഖങ്ങളിലെ വ്യത്യാസങ്ങൾ നിലനിന്നാൽ തീർച്ചയായും വൈദ്യസഹായം തേടുക.

  • ഇറുകി പാദരക്ഷകൾ ഇടുന്നതും നഖങ്ങൾ നഷ്ടപ്പെടാൻ കാരണമാകും.

your-nails-say-a-lot-about-your-health
Advertisment