Advertisment

മഴ പെയ്താല്‍ ചോര്‍ന്നൊലിക്കും;  പ്രിയങ്ക ചോപ്രയുടെ  ആഡംബര ഭവനം വില്‍പ്പനയ്ക്ക്!

1.657കോടി രൂപയുടെ ആഡംബര ഭവനമാണ് വില്‍ക്കാനൊരുങ്ങുന്നത്.

New Update
4366666

കുടുബത്തോടൊപ്പം വിദേശത്ത് താമസമാക്കിയ പ്രിയങ്ക ചോപ്ര ലോസ് ഏഞ്ചല്‍സിലുള്ള തന്റെ ആഡംബര ഭവനം ഒഴിയുകയാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 1.657കോടി രൂപയുടെ ആഡംബര ഭവനമാണ് വില്‍ക്കാനൊരുങ്ങുന്നത്. നിലവില്‍ പ്രിയങ്കയും ഭര്‍ത്താവ് നിക്കും മകള്‍ മാള്‍ട്ടി മേരിയും മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്.

Advertisment

താമസയോഗ്യമല്ലാത്തതാണ് വീടുമാറ്റത്തിന് കാരണമെന്നാണ് പുറത്തു വരുന്ന വിവരം. 2019ല്‍ 20 ദശലക്ഷം ഡോളര്‍ (ഏകദേശം 1.657 കോടി രൂപ) മുതല്‍ മുടക്കിയാണ് താരങ്ങള്‍ ഈ വീട് സ്വന്തമാക്കിയത്. എന്നാലിപ്പോഴിത് മഴ പെയ്താല്‍ മുഴുവന്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയാണ്. പൂപ്പലും പിടിച്ചിട്ടുണ്ട്. വീടിനുണ്ടായ നാശനഷ്ടം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും താമസയോഗ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏഴ് കിടപ്പുമുറികള്‍, ഒമ്പത് കുളിമുറികള്‍, നൂതന സങ്കേതിക വിദ്യകൊണ്ട് ഒരുക്കിയ അടുക്കള, ഹോം തിയറ്റര്‍, സ്പാ, സ്റ്റീം ഷവര്‍, ജിം, എന്നിവയാണ് പ്രിയങ്കയുടെ ആഡംബര ഭവനത്തിലുള്ളത്.

 

Advertisment