Advertisment

ബ്രേക്ക് അപ്പായ ശേഷം കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ പോണ്‍ സൈറ്റിലിട്ട് ലിങ്ക് വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കി, യുവതിയുടെ വീട്ടില്‍ രഹസ്യമായി ഒളിക്യാമറ വച്ചു; യുവാവിന് 1.2 ബില്യണ്‍ ഡോളര്‍ പിഴയിട്ട് കോടതി

ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ചിത്രങ്ങള്‍ കിട്ടിയതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

New Update
court news texas

ടെക്‌സാസ്: ബന്ധം പിരിഞ്ഞതോടെ കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ പോണ്‍ സൈറ്റ് ഉള്‍പ്പെടെയുള്ള വിവിധ സൈറ്റുകളില്‍ പോസ്റ്റ് ചെയ്ത യുവാവിന് പിഴയിട്ട് കോടതി. 1.2 ബില്യണ്‍ ഡോളര്‍ (120 കോടി ഇന്ത്യന്‍ രൂപ) പിഴയാണ് യുവാവിന് മേല്‍ ചുമത്തിയത്. ഈ തുക യുവതിക്ക് നല്‍കണമെന്ന് ടെക്‌സാസ് കോടതി നിര്‍ദേശം നല്‍കി. 

Advertisment

പ്രതിക്കെതിരെ 2022ലാണ് യുവതി പരാതി നല്‍കിയത്. ഇരുവരും പിരിഞ്ഞശേഷം യുവതിയെ നാണംകെടുത്താനായാണ് ഇയാള്‍ ഇവരുടെ സ്വകാര്യ ചിത്രങ്ങള്‍ പോണ്‍സൈറ്റിലുള്‍പ്പെടെയിട്ടത്. 2016ലാണ് ഇവര്‍ പ്രണയത്തിലാകുന്നത്. 

ഇതിനിടെ യുവതിയില്‍ നിന്നും സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും യുവാവ് വാങ്ങിയിരുന്നു. ബന്ധം തകര്‍ന്നതോടെ ഇവ പോണ്‍ സൈറ്റുകള്‍ ഉള്‍പ്പെടെയുള്ള സൈറ്റുകളില്‍ പോസ്റ്റ് ചെയ്തു. ഇതിന്റെ ലിങ്ക് വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു നല്‍കി. ഇതിനിടെ യുവതിയുടെ വീട്ടില്‍ രഹസ്യമായി ഒളിക്യാമറ സ്ഥാപിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

യുവതിയുടെ മൊബൈല്‍ ഫോണ്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ഇമെയില്‍ എന്നിവയുടെ വിശദാംശങ്ങളൊക്കെ പ്രതി നേരത്തെ തന്നെ കൈക്കലാക്കിയിരുന്നു. ദൃശ്യങ്ങള്‍ സൈറ്റുകളില്‍ പോസ്റ്റ് ചെയ്തത് ഇയാള്‍ തന്നെയാണ് യുവതിയെ അറിയിച്ചത്. ഇവ നീക്കാന്‍ കഴിയില്ലെന്നും യുവതിയെ ഭീഷണിപ്പെടുത്തി. ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ചിത്രങ്ങള്‍ കിട്ടിയതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

 

Advertisment