Advertisment

വീണ്ടും ഭൂചലനം, തുടര്‍ചലനങ്ങളില്‍ നടുങ്ങി തായ്‌വാന്‍ ! തീവ്രത 6.3

തിങ്കളാഴ്‌ച രാത്രി തുടങ്ങി ചൊവ്വാഴ്ച പുലർച്ചെ വരെ തായ്‌വാൻ്റെ കിഴക്കൻ തീരത്ത് 80-ലധികം ഭൂചലനങ്ങൾ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഭൂകമ്പങ്ങൾ ഭൂരിഭാഗവും ഗ്രാമീണ കിഴക്കൻ കൗണ്ടിയായ ഹുവാലിയൻ കേന്ദ്രീകരിച്ചായിരുന്നു.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
earthquake2

തായ്‌പേയ്: തായ്‌വാനില്‍ ഭൂചലനം. 6.3 തീവ്രത രേഖപ്പെടുത്തി.  തിങ്കളാഴ്‌ച രാത്രി തുടങ്ങി ചൊവ്വാഴ്ച പുലർച്ചെ വരെ തായ്‌വാൻ്റെ കിഴക്കൻ തീരത്ത് 80-ലധികം ഭൂചലനങ്ങൾ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. 

ഭൂകമ്പങ്ങൾ ഭൂരിഭാഗവും ഗ്രാമീണ കിഴക്കൻ കൗണ്ടിയായ ഹുവാലിയൻ കേന്ദ്രീകരിച്ചായിരുന്നു. ഏപ്രില്‍ മൂന്നിന് തായ്‌വാനില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പതിനാലോളം പേരാണ് മരിച്ചത്.  അതിനുശേഷവും നിരവധി തുടര്‍ചലനങ്ങളുണ്ടായി.

ഏപ്രില്‍ മൂന്നിലെ അതിശക്തമായ ഭൂചലനത്തില്‍ ഒരു കേടുപാടും സംഭവിക്കാത്ത ഒരു ഹോട്ടല്‍ ഇപ്പോഴത്തെ ഭൂചലനത്തില്‍ ഒരുവശത്തേക്ക് ചാഞ്ഞതായി ചാഞ്ഞിരിക്കുകയാണെന്ന് ഹുവാലിയനിലെ അഗ്നിശമന വിഭാഗം പറഞ്ഞു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Advertisment