Advertisment

ടെ​​​ക്സ​​​സിലെ കൊ​​​ടു​​​ങ്കാ​​​റ്റി​​​ൽ വ്യാ​​​പ​​​ക നാ​​​ശം; നാ​​​ല് മ​​​ര​​​ണം, 10 ല​​​ക്ഷം പേ​​​ർ​​​ക്ക്‌ വൈ​​​ദ്യു​​​തി തടസ്സപ്പെട്ടു

New Update
B

ഹൂ​​​സ്റ്റ​​​ൺ: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ടെ​​​ക്സ​​​സ് സം​​​സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​യ കൊ​​​ടു​​​ങ്കാ​​​റ്റി​​​ൽ വ്യാ​​​പ​​​ക നാ​​​ശം. നാ​​​ലു പേ​​​രു​​​ടെ മ​​​ര​​​ണം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്. പ​​​ത്തു ല​​​ക്ഷം പേ​​​ർ​​​ക്കു വൈ​​​ദ്യു​​​തി ഇ​​​ല്ലാ​​​താ​​​യി. ഒ​​​ട്ടേ​​​റെ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഇ​​​ടി​​​മി​​​ന്ന​​​ലോ​​​ടു​​കൂ​​​ടി​​​യ പേ​​​മാ​​​രി​​​യും മി​​​ന്ന​​​ൽ​​​പ്ര​​​ള​​​യ​​​വും ഉ​​​ണ്ടാ​​​യി.

Advertisment

160 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തി​​​ലാ​​​ണ് കാ​​​റ്റ് വീ​​​ശി​​​യ​​​തെ​​​ന്നു ഹൂ​​​സ്റ്റ​​​ൺ മേ​​​യ​​​ർ ജോ​​​ൺ വി​​​റ്റ്മ​​​യ​​​ർ പ​​​റ​​​ഞ്ഞു. ന​​​ഗ​​​ര​​​വാ​​​സി​​​ക​​​ളോ​​​ടു പു​​​റ​​​ത്തി​​​റ​​​ങ്ങ​​​രു​​​തെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ചു.

ഹൂ​​​സ്റ്റ​​​ൺ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ഹാ​​​രി​​​സ് കൗ​​​ണ്ടി​​​യി​​​ലാ​​​ണു കൂ​​​ടു​​​ത​​​ൽ നാ​​​ശം. വെള്ളിയാഴ്ച രാ​​​ത്രി മു​​​ത​​​ൽ പ​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും വൈ​​​ദ്യു​​​തി ഇ​​​ല്ലാ​​​താ​​​യി.

അ​​​യ​​​ൽസം​​​സ്ഥാ​​​ന​​​മാ​​​യ ലൂ​​​യി​​​സി​​​യാ​​​ന​​​യി​​​ലേ​​​ക്കാ​​ണു കൊ​​​ടു​​​ങ്കാ​​​റ്റ് നീ​​​ങ്ങി​​​യിരി​​​ക്കു​​​ന്ന​​​ത്. തീ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ വെ​​​ള്ള​​​പ്പൊ​​​ക്ക​​​മു​​​ണ്ടാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. ലൂ​​​യി​​​സി​​​യാ​​​ന​​​യി​​​ൽ ര​​​ണ്ടു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം പേ​​​ർ വൈ​​​ദ്യു​​​തി​​​യു​​​ടെ അ​​​ഭാ​​​വം നേ​​​രി​​​ടു​​​ന്നു.

 

 

Advertisment