Advertisment

ഡ്രോണുകളും മിസൈലുകളും തൊടുത്ത് ഇറാന്‍; 99 ശതമാനവും ശ്രമങ്ങളും പ്രതിരോധിച്ചെന്ന് ഇസ്രായേല്‍; ആക്രമണ സാധ്യത കണക്കിലെടുത്ത് സ്‌കൂളുകള്‍ അടച്ചു

സ്ഥിതി വിലയിരുത്തുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ആക്രമണ സാധ്യത കണത്തിലെടുത്ത് ഇസ്രായേലിലെ എല്ലാ സ്‌കൂളുകളും അടച്ചു.

New Update
iran israel

ഇസ്രയേലിന് നേരെ 300-ലധികം ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചതായി ഇസ്രായേല്‍ സൈന്യം. എന്നാല്‍ 99 ശതമാനം വിക്ഷേപണങ്ങളും തടഞ്ഞതായി ഇസ്രായേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു.

Advertisment

ഇസ്രായേലിൽ എത്തുന്നതിന് മുമ്പ് 170 ഡ്രോണുകളും 30 ക്രൂയിസ് മിസൈലുകളും വെടിവെച്ചിട്ടു. ഇസ്രയേലിനു അമേരിക്ക പിന്തുണ നൽകിയാൽ അമേരിക്കൻ താവളങ്ങളിലേക്കും ആക്രമണം വ്യാപിപ്പിക്കുമെന്നാണു മുന്നറിയിപ്പ്.

സ്ഥിതി വിലയിരുത്തുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ആക്രമണ സാധ്യത കണത്തിലെടുത്ത് ഇസ്രായേലിലെ എല്ലാ സ്‌കൂളുകളും അടച്ചു. രാജ്യമെങ്ങും യുദ്ധ ഭീതിയാണു നിലനില്‍ക്കുന്നത്.

 

Advertisment