Advertisment

സമാധാനപരമായി പ്രതിഷേധിക്കാൻ പൗരന്മാര്‍ക്ക് അവകാശമുണ്ട്, എന്നാല്‍ അക്രമം അംഗീകരിക്കില്ലെന്ന് ബൈഡന്‍

അതേസമയം ഈജിപ്തില്‍ പുരോഗമിക്കുന്ന വെടിനിർത്തൽ ചർച്ചയില്‍ ഹമാസും ഇസ്രയേലും വിട്ടുവീഴ്ചക്ക് തയ്യാറായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

New Update
ഡാളസ് ഉള്‍പ്പടെ എഴുപത്തേഴ് കൗണ്ടികളെ ദുരന്തമേഖലയായി പ്രസിഡന്‍റ് ബൈഡന്‍ പ്രഖ്യാപിച്ചു

ന്യൂയോർക്ക്: അമേരിക്കയിലെ കാമ്പസുകളില്‍ തുടരുന്ന ഇസ്രയേല്‍ വിരുദ്ധ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ പ്രതികരണവുമായി പ്രസിഡന്‍റ് ജോ ബൈഡന്‍. സമാധാനപരമായി പ്രതിഷേധിക്കാൻ പൗരന്മാര്‍ക്ക് അവകാശമുണ്ട്, എന്നാല്‍ അക്രമം അംഗീകരിക്കില്ലെന്നും ബൈഡന്‍ വ്യക്തമാക്കി.

Advertisment

വിമർശകരെ നിശബ്ദരാക്കുന്ന ഏകാധിപത്യ രാജ്യമല്ല അമേരിക്ക. എന്നാല്‍ നിയമവ്യവസ്ഥ പാലിക്കപ്പെടണം. അക്രമം അഴിച്ചുവിടാൻ ആര്‍ക്കും അധികാരമില്ല. വിയോജിപ്പുകൾ ജനാധിപത്യപരമായിരിക്കണമെന്നും പ്രസിഡന്‍റ് ജോ ബൈഡന്‍ വ്യക്തമാക്കി.

അതേസമയം പ്രതിഷേധങ്ങൾ ഇസ്രയേല്‍ - പലസ്തീന്‍ വിഷയത്തിലെ തന്‍റെ നിലപാടിനെ സ്വാധീനിക്കില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു. 

അതേസമയം ഈജിപ്തില്‍ പുരോഗമിക്കുന്ന വെടിനിർത്തൽ ചർച്ചയില്‍ ഹമാസും ഇസ്രയേലും വിട്ടുവീഴ്ചക്ക് തയ്യാറായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertisment