Advertisment

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട; ആറു കോടി രൂപ വിലവരുന്ന കൊക്കെയിനുമായി കെനിയന്‍ പൗരന്‍ പിടിയില്‍

ഗുളികകളില്‍ നിന്ന് 668 ഗ്രാം കൊക്കയ്ന്‍ കണ്ടെടുത്തു.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
yuuuui

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. ആറു കോടി രൂപ വിലവരുന്ന കൊക്കെയിനുമായി കെനിയന്‍ പൗരന്‍ പിടിയിലായി. മിഷേല്‍ എന്നയാളാണ് വയറിനുള്ളില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. ഡി.ആര്‍.ഐയുടെ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

മിഷേലിന്റെ വയറില്‍ നിന്ന് 50 ലഹരി ഗുളികകള്‍ കണ്ടെത്തി. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ഗുളികകള്‍ പുറത്തെടുത്തു. ഗുളികകളില്‍ നിന്ന് 668 ഗ്രാം കൊക്കയ്ന്‍ കണ്ടെടുത്തു. ഇയാളെ റിമാന്‍ഡ് ചെയ്തു.

Advertisment