Advertisment

വയനാട്ടില്‍ സ്വകാര്യവ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍  കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

വെള്ളം കിട്ടാതെയാണ് കാട്ടാന ചരിഞ്ഞെന്നാണ് സംശയം. 

New Update
46464646

വയനാട്: വയനാട്ടില്‍ സ്വകാര്യവ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. പനമരം നീര്‍വാരം അമ്മാനിയിലാണ് കൊമ്പനാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വെള്ളം കിട്ടാതെയാണ് കാട്ടാന ചരിഞ്ഞെന്നാണ് സംശയം. 

Advertisment

വനാതിര്‍ത്തിയിലെ വൈദ്യുതവേലിയില്‍നിന്ന് ഷോക്കേറ്റതാണെന്ന് സംശയമുണ്ട്. 12 വയസുള്ള കാട്ടാനയാണ് ചരിഞ്ഞത്. ആന തെങ്ങ് മറിച്ചിട്ടപ്പോള്‍ വൈദ്യുതിലൈനില്‍ തട്ടി ഷോക്കെറ്റ് ചരിഞ്ഞെന്നാണ് പ്രാഥമിക നിഗമനം.

അമ്മാനി പറവയല്‍ ജയരാജിന്റെ കാപ്പിത്തോട്ടത്തിലാണ് കാട്ടാന ചരിഞ്ഞത്. കൊല്ലത്തും കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. പത്തനാപുരം പിറവന്തൂര്‍ കടശേരിയിലാണ് കാട്ടാന ചരിഞ്ഞത്. 

 

Advertisment