Advertisment

നെയ്യാറ്റിന്‍കരയില്‍ ക്രിസ്മസ് ആഘോഷ പ്രദര്‍ശനത്തിലെ താല്‍ക്കാലിക പാലം തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്; സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ആരോപണം

വാട്ടര്‍ഷോ നടക്കുന്ന ഇടത്തേക്കുള്ള താല്‍ക്കാലിക മരപ്പാലമാണ് തകര്‍ന്നത്.

New Update
5666666

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള പ്രദര്‍ശനത്തിലെ താല്‍ക്കാലിക പാലം തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. വാട്ടര്‍ഷോ നടക്കുന്ന ഇടത്തേക്കുള്ള താല്‍ക്കാലിക മരപ്പാലമാണ് തകര്‍ന്നത്.

Advertisment

മതിയായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം. ഇന്നലെ രാത്രി ഒമ്പതിനായായിരുന്നു അപകടം. തിരുപുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പുറുത്തിവിള ബൈപാസ് ജങ്ഷനില്‍ നടത്തിയ ക്രിസ്മസ് പുല്‍ക്കൂട് മത്സരത്തിന്റെ ഭാഗമായി നിര്‍മിച്ചതായിരുന്നു തടികൊണ്ടുള്ള പാലം. 

പ്രദര്‍ശനത്തിന്റെ ഭാഗമായി ടിക്കറ്റ് വച്ച് ഈ പാലത്തില്‍ ആളുകളെ കയറ്റിയിരുന്നു. ഉള്‍ക്കൊള്ളാവുന്നതിലധികം പേര്‍ പാലത്തില്‍ കയറിയപ്പോള്‍ തകര്‍ന്നു വീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

പഞ്ചായത്ത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചോ എന്ന് ഉറപ്പാക്കിയില്ലെന്ന് ആരോപിച്ച് ഒരു വിഭാഗം പ്രതിഷേധിച്ചത് സ്ഥലത്ത് സംഘര്‍ഷത്തിനിടയയി. പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

Advertisment