Advertisment

ഹരിപ്പാട് ക്ലാസ് മുറിയിലിരുന്ന പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദേഹം ചൊറിഞ്ഞ് തടിച്ച് ദേഹാസ്വാസ്ഥ്യം; 12 പേര്‍ ആശുപത്രിയില്‍

 കുട്ടികള്‍ ക്ലാസിലിരിക്കുന്നതിനിടെ ദേഹം ചൊറിഞ്ഞു തടിക്കുകയായിരുന്നു.

New Update
55766767677

ആലപ്പുഴ: ആലപ്പുഴയില്‍ ക്ലാസ് മുറിയിലിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  ദേഹം ചൊറിഞ്ഞ് തടിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായി. ഹരിപ്പാട് ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് രാവിലെയാണ് സംഭവം.

 കുട്ടികള്‍ ക്ലാസിലിരിക്കുന്നതിനിടെ ദേഹം ചൊറിഞ്ഞു തടിക്കുകയായിരുന്നു. സ്‌കൂളിലെ പ്ലസ് വണ്‍ ക്ലാസ് മുറിയിലാണ് സംഭവം. ഉടന്‍ 12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ലാസ് മുറിയോട് ചേര്‍ന്നുള്ള മരത്തിലെ പുഴുക്കളാണ് കാരണമെന്നാണ് നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

 

Advertisment