കണ്ണൂര്‍: പാനൂരില്‍ സ്‌കൂട്ടറിന് പിന്നില്‍ ടിപ്പറിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തൂവക്കുന്ന് സ്വദേശി ചെറിയപറമ്പത്ത് ഫായിസാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചാലുപറമ്പത്ത് ആത്തിഖിന് പരിക്കേറ്റു.
പാനൂരിനടുത്ത് പാറാട് വൈകിട്ട് 3.15നായിരുന്നു അപകടം. സ്‌കൂട്ടറിന് പിന്നില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കെ.കെ.വി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ഫായിസ്. പാറാട് ടി.പി.ജി.എം. സ്‌കൂളിന് സമീപത്താണ് അപകടം നടന്നത്. പാനൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.