Advertisment

കോവിഡ് വാക്സിനെന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി അജ്ഞാതന്‍ കുത്തിവയ്‌പ്പെടുത്ത് മുങ്ങി; അന്വേഷണം

കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അജ്ഞാതന്‍ ചിന്നമ്മയ്ക്ക് കുത്തിവയ്പ്പെടുത്തത്

New Update
4364

പത്തനംതിട്ട: കോവിഡ് വാക്സിനെന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി അജ്ഞാതന്‍ കുത്തിവയ്പ്പ് നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. റാന്നി വലിയ കലുങ്ക് സ്വദേശി ചിന്നമ്മയ്(66)ക്കാണ് അജ്ഞാതന്‍ കുത്തിവയ്പ്പെടുത്തത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇവിടെ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.

കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അജ്ഞാതന്‍ ചിന്നമ്മയ്ക്ക് കുത്തിവയ്പ്പെടുത്തത്. വേണ്ടെന്ന് പറഞ്ഞെങ്കിലും അജ്ഞാതനായ യുവാവ് നിര്‍ബന്ധിക്കുകയായിരുന്നു. നടുവിന് ഇരുവശത്തും കുത്തിവയ്പ്പെടുത്തു. ഇതിനുപയോഗിച്ച സിറിഞ്ച് ചിന്നമ്മയ്ക്ക് തന്നെ നല്‍കി കത്തിച്ചുകളയാന്‍ നിര്‍ദേശിച്ചുവത്രേ.

സംഭവത്തില്‍ റാന്നി പൊലീസ് അന്വേഷണം തുടങ്ങി. അസാധാരണമായ സംഭവം തന്നെയാണിത്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ കയറിച്ചെന്ന് കോവിഡ് വാക്സിന്‍ ആണെന്ന് കാട്ടി നിര്‍ബന്ധിച്ചാണ് കുത്തിവയ്പ്പെടുത്തിരിക്കുന്നത്. ഇയാള്‍ സഞ്ചരിച്ചിരുന്നത് ഒരു വെള്ള സ്‌കൂട്ടറിലെന്നാണെന്നത് വ്യക്തമായിട്ടുണ്ട്. ഈ വണ്ടി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കുത്തിവയ്പ്പിനുപയോഗിച്ച സിറിഞ്ച് ചിന്നമ്മ നശിപ്പിച്ചിരുന്നില്ല. ഇതും പോലീസ് പരിശോധനയ്ക്ക് വിധേയമാക്കും. ചിന്നമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്.

Advertisment