Advertisment

തളിപ്പറമ്പില്‍ എം.ഡി.എം.എയുമായി  യുവാവ് പിടിയില്‍

കോള്‍മൊട്ട ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ.  കണ്ടെടുത്തത്. 

New Update
5435

കണ്ണൂര്‍: എക്‌സൈസ് റേഞ്ച് ഓഫീസ് തളിപ്പറമ്പ് ലോക്‌സഭാ തെരെഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ്് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ പി. സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. 

കോള്‍മൊട്ട ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ധര്‍മശാല എന്‍ജിനീയറിങ് കോളജ്, നിഫ്റ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പാപ്പിനിശേരി മാങ്കടവ് ചാലില്‍ ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയ്ക്ക് സമീപത്തെ കെ.കെ. മുഹമ്മദ് ആസിഫി(26)ന്റെ കൈയില്‍ല്‍നിന്ന് 5.096 ഗ്രാം എം.ഡി.എം.എ.  കണ്ടെടുത്തത്. 

Advertisment