Advertisment

മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മേയാന്‍വിട്ട പശുക്കളിലൊന്ന് പിടഞ്ഞുവീണ് ചത്തു; സൂര്യാഘാതമേറ്റെന്ന് സംശയം

അഴിയൂര്‍ മനയില്‍ ബാബുവിന്റെ പശുവാണ് ചത്തത്. 

New Update
535355

കണ്ണൂര്‍: മാഹി റെയില്‍വേ സ്റ്റേഷന് സമീപത്ത് റെയില്‍വേ മുത്തപ്പന്‍ ക്ഷേത്രത്തിന് എതിര്‍ ഭാഗത്തെ പറമ്പില്‍ മേയാന്‍ കെട്ടിയിട്ട പശുക്കളില്‍ ഒന്നിനെ ചത്ത നിലയില്‍ കണ്ടെത്തി. സൂര്യാഘാതമേറ്റെന്ന് സംശയം. അഴിയൂര്‍ മനയില്‍ ബാബുവിന്റെ പശുവാണ് ചത്തത്. 

ഞായറാഴ്ച്ച വൈകിട്ട് 3.30നാണ് പശു പിടഞ്ഞ് വീണു ചത്തത്. പശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടന്നതിന് ശേഷമേ മരണകാരണം വ്യക്തമാകൂ. കഴിഞ്ഞ ദിവസം പൂഴിത്തല എ.കെ.ജി. റോഡിലെ ദത്താംകണ്ടിയിലെ വനജയുടെ പശുവിനെയും ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.

 

Advertisment