Advertisment

കളിക്കുന്നതിനിടെ നാലു വയസുകാരന്റെ നാവില്‍  നഖംവെട്ടി കുരുങ്ങി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

മലപ്പുറം പെരിന്തല്‍മണ്ണ അസനന്റ് ഇ.എന്‍.ടി.  ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘമാണ് നഖംവെട്ടി പുറത്തെടുത്തത്.

New Update
7464644

മലപ്പുറം: കളിക്കുന്നതിനിടെ നാലു വയസുകാരന്റെ നാവില്‍ കുരുങ്ങിയ വിദേശ നിര്‍മിത സ്റ്റീല്‍ നഖംവെട്ടി ഒടുവില്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മലപ്പുറം പെരിന്തല്‍മണ്ണ അസനന്റ് ഇ.എന്‍.ടി.  ആശുപത്രിയിലെ സീനിയര്‍ സര്‍ജന്‍ ഡോ. അനുരാധ വര്‍മയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് നഖംവെട്ടി പുറത്തെടുത്തത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് നഖംവെട്ടി നാവില്‍ കുരുങ്ങിയ നിലയില്‍ തൂത സ്വദേശിയായ നാലുവയസുകാരനെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്. ഡോ. നിബി ഷാജഹാന്റെ പ്രാഥമിക പരിശോധനയില്‍ വൈബ്രേറ്റ് ചെയ്യുന്ന നഖംവെട്ടി നാക്കിനെ പൂര്‍ണമായും കുരുക്കിയ നിലയിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ സംഘം പരിശോധിച്ചു ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. 

കുട്ടിയുടെ നാവില്‍ നിന്നു സ്റ്റീല്‍ നിര്‍മിത നഖംവെട്ടി അരമണിക്കൂറിനകം പുറത്തെടുത്തു. ഡോക്ടര്‍ അനുരാധ വര്‍മ, ഡോ. നിബി ഷാജഹാന്‍, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ഷബീറലി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

Advertisment