Advertisment

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് പങ്കെടുത്തത് വിവാദമാകുന്നു

 പെരിയ കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹചടങ്ങിലാണ് പെരിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ പങ്കെടുത്തത്. 

New Update
424242

കാസര്‍കോഡ്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് പങ്കെടുത്തത് വിവാദമാകുന്നു. പെരിയ കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹചടങ്ങിലാണ് പെരിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ പങ്കെടുത്തത്. 

Advertisment

ഇന്നലെ പെരിയയിലെ ഒരു ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. വരന്‍ ഡോ. ആനന്ദ് കൃഷ്ണന്‍ ക്ഷണിച്ചിട്ടാണ് താന്‍ കല്യാണത്തില്‍ പങ്കെടുത്തത്. വേറെയും കോണ്‍ഗ്രസ് നേതാക്കള്‍ കല്യാണത്തില്‍ പങ്കെടുത്തിരുന്നെന്നും തന്റെ ഫോട്ടോ മാത്രം പ്രചരിപ്പിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും പ്രമോദ് ആരോപിച്ചു.

2019 ഫെബ്രുവരി 17-നായിരുന്നു കാസര്‍കോട്ട് കല്യോട്ട് വെച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്. 24 പ്രതികളുള്ള കേസില്‍ 16 പേര്‍ ജയിലിലാണ്. 

 

 

Advertisment