Advertisment

കുടുംബപ്രശ്നങ്ങള്‍ മന്ത്രവാദത്തിലൂടെ മാറ്റാം, പ്രശ്നപരിഹാരത്തിനായി ഏലസും തകിടും;  മൂന്ന് കുടുംബങ്ങളില്‍നിന്ന് പണം തട്ടിയ  തമിഴ്നാട് സ്വദേശികള്‍ പിടിയില്‍

തിരുവള്ളൂര്‍ സ്വദേശി വാസുദേവന്‍ (28), തിരുച്ചിറപ്പള്ളി സ്വദേശി ദീനു (27), തഞ്ചാവൂര്‍ സ്വദേശികളായ ഗോപി (24), വിജയ് (23) എന്നിവരെയാണ് മൂന്നാര്‍ പോലീസ് പിടികൂടിയത്. 

New Update
535435555

ഇടുക്കി: കുടുംബപ്രശ്നങ്ങള്‍ മന്ത്രവാദത്തിലൂടെ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് പണംതട്ടിയ തമിഴ്നാട് സ്വദേശികള്‍ പിടിയില്‍. തിരുവള്ളൂര്‍ സ്വദേശി വാസുദേവന്‍ (28), തിരുച്ചിറപ്പള്ളി സ്വദേശി ദീനു (27), തഞ്ചാവൂര്‍ സ്വദേശികളായ ഗോപി (24), വിജയ് (23) എന്നിവരെയാണ് മൂന്നാര്‍ പോലീസ് പിടികൂടിയത്. 

ചെണ്ടുവരെ എസ്റ്റേറ്റില്‍ തൊഴിലാളി ലയങ്ങളിലെത്തിയ സംഘം മൂന്ന് കുടുംബങ്ങളില്‍നിന്നായി 25,000 രൂപയാണ് ഇവര്‍ തട്ടിയെടുക്കുകയായിരുന്നു. കുടുംബപ്രശ്നങ്ങളുണ്ടാകാനും കുടുംബാംഗങ്ങളുടെ മരണം സംഭവിക്കാനും സാധ്യതയുണ്ടെന്നും വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. പ്രശ്നപരിഹാരത്തിനായി ഏലസും തകിടും വീട്ടുകാര്‍ക്ക് നല്‍കി. സംശയം തോന്നിയ നാട്ടുകാര്‍ ചോദ്യം ചെയ്യുകയും തട്ടിപ്പ് പുറത്താകുകയുമായിരുന്നു. 

തുടര്‍ന്ന് സംഭവം പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി പണം പിടിച്ചെടുത്ത് തിരികെ നല്‍കി. വട്ടവട മേഖലയിലും ഇത്തരത്തിലുള്ള സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പോലീസ് അറിയിച്ചു. പ്രതികളെ ജാമ്യത്തില്‍ വിട്ടു.

Advertisment