Advertisment

വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന ദൈവാലയത്തിന്റെ  ശതാബ്ദി ആഘോഷ ഉദ്ഘാടനം മെയ് 5ന്

1950ല്‍ ഇടവകയുടെ രജത ജൂബിലിയും 1975ല്‍ സുവര്‍ണ്ണ ജൂബിലിയും 2000 ത്തില്‍ പ്ലാറ്റിനം ജൂബിലിയും വിപുലമായ രീതിയില്‍ കൊണ്ടാടുകയുണ്ടായി.

New Update
646446

കാഞ്ഞിരപ്പള്ളി: വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന ദൈവാലയത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് മെയ് 5ന് തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെയ് 5ന്  വൈകിട്ട് 4.30ന് കുരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ജൂബിലി പതാക ഉയര്‍ത്തുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യുന്നതോടുകൂടി ആഘോഷങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കും. 

Advertisment

തുടര്‍ന്ന് ജൂബിലി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ കര്‍മ പദ്ധതികളാണ് ജൂബിലിയോട് അനുബന്ധിച്ച് ആസൂത്രണം ചെയ്തിരിക്കുന്നത്. ആധ്യാത്മിക ജീവകാരുണ്യ-വൈജ്ഞാനിക -തൊഴിലധിഷ്ടിത, കാര്‍ഷിക മേഖലകളുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്.

വിവിധ പ്രായക്കാര്‍ക്കുള്ള ആത്മീയ നവീകരണ പദ്ധതികള്‍. ഭവനനിര്‍മാണ. വിവാഹ സഹായ പദ്ധതികള്‍, വിവിധ വിദ്യാഭ്യാസ- ആരോഗ്യ സഹായ പദ്ധതികള്‍. തൊഴില്‍ അധിഷ്ടിത പരി ശീലനങ്ങള്‍, കചഎഅഞങ ന്റെ സഹകരണത്തോടെ വിവിധ കാര്‍ഷിക ക്ഷേമ പദ്ധതികള്‍. വൈദി -സന്യസ്ത സംഗമം, കുടുംബ ശാക്തീകരണ പരിപാടികള്‍, ഫൊറോനയുടെ കീഴിലെ 9 ദൈവാലയങ്ങളിലെ വിശ്വാസ സമൂഹ സംഗമം. പ്രവാസി സംഗമം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് ആവിഷ്‌കരിച്ചു നടപ്പിലാക്കുക.

150 കുടുംബങ്ങളുമായി 1925 ലെ പുതുഞായറാഴ്ചയാണ് ദൈവാലയം കൂദാശ ചെയ്യപ്പെട്ടത്. ഫാ. മാത്യു വള്ളപ്പാട്ട് ആയിരുന്നു ഇടവകയുടെ പ്രഥമ വികാരി. കാഞ്ഞിരപ്പള്ളിയുടെ കിഴക്കന്‍ മേഖലകളായ പഴുത്തടം, പാലപ്ര, ചോറ്റി, ചിറ്റടി, പഴുമല, വേങ്ങത്താനം, വടക്കേമല, ഇടക്കുന്നം, ഇഞ്ചിയാനി, പറത്താനം, മാങ്ങാപ്പാറ, മുണ്ടക്കയം, പാലൂര്‍ക്കാവ്, തെക്കേമല, പെരുവന്താനം തുടങ്ങി അതിവിശാലമായ പ്രദേശങ്ങള്‍ ഉള്‍കൊള്ളുന്നതായിരുന്നു ആദ്യകാല വെളിച്ചിയാനി ഇടവക.

നിലവില്‍ 750 കുടുംബങ്ങളും മൂവായിരത്തിലധികം ഇടവകാംഗങ്ങളും വെളിച്ചിയാനി ഇടവകയെ സമ്പന്നമാക്കുന്നു. 2025 മെയ് 5ന് സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ഇടവകത്തിരുന്നാളിനോട് അനുബന്ധിച്ചുള്ള കൃതജ്ഞതാ ബലിയോടുകൂടി ജൂബിലി വര്‍ഷത്തിന് പരിസമാപ്തിയാകും.

1950ല്‍ ഇടവകയുടെ രജത ജൂബിലിയും 1975ല്‍ സുവര്‍ണ്ണ ജൂബിലിയും 2000 ത്തില്‍ പ്ലാറ്റിനം ജൂബിലിയും വിപുലമായ രീതിയില്‍ കൊണ്ടാടുകയുണ്ടായി. ജൂബിലി ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തിച്ചുവരുന്നു. ആഘോഷപരിപാടികള്‍ വിശദീകരിക്കാന്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ വെളിച്ചിയാനി ഫൊറോന വികാരി റവ. ഫാ. ഇമ്മാനുവല്‍ മടുക്കക്കുഴി, ജനറല്‍ കണ്‍വീനര്‍ പ്രഫ. സാജു കൊച്ചുവീട്ടില്‍, പബ്ലിസിറ്റി കണ്‍വീനര്‍ വര്‍ഗീസ് കൊച്ചുകുന്നേല്‍ എന്നിവര്‍ പങ്കെടുത്തു.

Advertisment