Advertisment

മദ്യലഹരിയില്‍ നാട്ടുകാര്‍ക്ക് മര്‍ദനം, തടയാന്‍ ശ്രമിച്ച പോലീസിനും മര്‍ദനം; വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകവെ എസ്.ഐയെ ആക്രമിച്ച യുവതി അറസ്റ്റില്‍

റസീന ഇതിനുമുമ്പും മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയിട്ടുണ്ടെന്നും നിരവധി കേസുകളിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

New Update
565656622

കണ്ണൂര്‍: മദ്യലഹരിയില്‍ നടുറോഡില്‍ പോലീസിനെ ആക്രമിച്ച യുവതി പിടിയില്‍. എസ്.ഐയെ ആക്രമിച്ച തലശേരി കൂളിബസാര്‍ സ്വദേശി റസീനയാണ് അറസ്റ്റിലായത്. യുവതിയെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയപ്പോഴാണ് തലശേരി എസ്.ഐയെ ആക്രമിച്ചത്. 

Advertisment

റസീന ഇതിനുമുമ്പും മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയിട്ടുണ്ടെന്നും നിരവധി കേസുകളിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം. മദ്യലഹരിയില്‍ സുഹൃത്തിനൊപ്പം എത്തിയ യുവതി നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. ഇത് തടയാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ആക്രമണം തുടര്‍ന്നു.

പിന്നീട്, തലശ്ശേരി എസ്‌ഐ ദീപ്തിയെത്തി ഇവരെ അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയായിരുന്നു. എന്നാല്‍, തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്ന വഴി ഇവര്‍ എസ്.ഐയേയും ആക്രമിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ റസീനയെ റിമാന്റ് ചെയ്തു.

 

Advertisment