Advertisment

കാഞ്ഞിരപ്പുഴയില്‍ രണ്ടുപേര്‍ ദുരൂഹ  സാഹചര്യത്തില്‍ മരിച്ചു; ഒരാളെ കാണാനില്ല

വൈദ്യനായ കുറുമ്പന്റെ അടുത്ത് ചികിത്സക്കെത്തിയതായിരുന്നു

New Update
6666

പാലക്കാട്: പാലക്കാട്ടെ കാഞ്ഞിരപ്പുഴയില്‍ രണ്ടുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കാഞ്ഞിരപ്പുഴ സ്വദേശി കുറുമ്പന്‍ (56), കരിമ്പുഴ സ്വദേശി ബാബു (45) എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ടാണ് കുറുമ്പന്റെ വീടിനുള്ളില്‍ ഇരുവരെയും അവശനിലയില്‍ കണ്ടെത്തിയത്. ഒരാളെ കാണാനില്ലെന്ന് പോലീസ് അറിയിച്ചു

Advertisment

തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വൈദ്യനായ കുറുമ്പന്റെ അടുത്ത് ചികിത്സക്കെത്തിയതായിരുന്നു ബാബു. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കുറുമ്പന്റെ ഭാര്യയും അമ്മയും പുറത്തുപോയതായിരുന്നു. വൈകിട്ട് ഇവര്‍ തിരിച്ചെത്തി വാതില്‍ തുറന്നപ്പോഴാണ് ഇരുവരെയും അവശ നിലയില്‍ കണ്ടെത്തുന്നത്.

ചികിത്സയ്‌ക്കെത്തിയ മറ്റൊരാളുടെ വാഹനത്തില്‍ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍, വഴിമധ്യേ ബാബുവും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുറുമ്പനും മരിക്കുകയായിരുന്നു. ഇരുവരുടെയും മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. മണ്ണാര്‍ക്കാട് പോലീസെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം സംബന്ധിച്ച് അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു. 

 

Advertisment