Advertisment

ഫോണിലെ ശല്യം കാരണം നമ്പര്‍ ബ്ലോക്ക് ചെയ്തതിന്റെ വൈരാഗ്യം; വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീക്ക് നേരെ വടിവാള്‍ വീശി ആക്രമണം നടത്തിയ പ്രതി പിടിയില്‍

സ്ത്രീയുടെ പരാതിയില്‍ മുട്ടില്‍ മാണ്ടാട് സ്വദേശിയായ നായ്‌ക്കൊല്ലി വീട്ടില്‍ എം. സുബൈറി(31)നെയാണ് പിടികൂടിയത്.

New Update
56346346

കല്‍പ്പറ്റ: ഫോണിലെ ശല്യം കാരണം നമ്പര്‍ ബ്ലോക്ക് ചെയ്തതിന്റെ ദേഷ്യത്തില്‍ വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീക്കെതിരെ വടിവാള്‍ വീശുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത യുവാവ് പിടിയില്‍. 

Advertisment

സ്ത്രീയുടെ പരാതിയില്‍ മുട്ടില്‍ മാണ്ടാട് സ്വദേശിയായ നായ്‌ക്കൊല്ലി വീട്ടില്‍ എം. സുബൈറി(31)നെയാണ് പിടികൂടിയത്.

നാലിന് വൈകുന്നേരമാണ് സംഭവം. സ്ത്രീയെ ഫോണില്‍ വിളിച്ചു ശല്യം ചെയ്ത ഇയാളുടെ നമ്പര്‍ അവര്‍ ബ്ലോക്ക് ചെയ്തതിലുള്ള വിരോധമായിരുന്നു കാരണം. ഇതേത്തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ചു കയറി വടിവാള്‍ വീശുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. 

 

Advertisment