Advertisment

രണ്ട് ലക്ഷത്തോളം രൂപ കുടിശിക; കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസിന്റെ  ഫ്യൂസ് ഊരി കെ.എസ്.ഇ.ബി.

കൊച്ചി കോര്‍പ്പറേഷന്‍ ഫോര്‍ട്ട് കൊച്ചി മേഖലാ ഓഫീസിലെ വൈദ്യുതി ബന്ധമാണ് വിച്‌ഛേദിച്ചത്.

New Update
535353

കൊച്ചി: കോര്‍പ്പറേഷന്‍ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. ബില്ലില്‍ കുടിശിക വരുത്തിയതിനാലാണ് കെ.എസ്.ഇ.ബിയുടെ നടപടി. കൊച്ചി കോര്‍പ്പറേഷന്‍ ഫോര്‍ട്ട് കൊച്ചി മേഖലാ ഓഫീസിലെ വൈദ്യുതി ബന്ധമാണ് വിച്‌ഛേദിച്ചത്.

രണ്ട് ലക്ഷം രൂപയോളം വരുന്ന ബില്ല് കോര്‍പ്പറേഷന്‍ മേഖലാ ഓഫീസ് അടയ്ക്കാനുണ്ട്. ഇതില്‍ കുടിശിക വരുത്തിയതിനാലാണ് കെ.എസ്.ഇ.ബിയുടെ നടപടി. അതേസമയം, വൈദ്യുതി ബില്ലടച്ച് കണക്ഷന്‍ പുനഃസ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി കോര്‍പ്പറേഷന്‍ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയില്ലെന്നും സാങ്കേതിക കാരണങ്ങളാലാണ് ബില്‍ അടയ്ക്കാന്‍ വൈകിയതെന്നും മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു.

Advertisment