തൊടുപുഴ: പ്രഭാത നടത്തത്തിനിടെ പെയിന്റിംഗ് തൊഴിലാളിയെ ഇടിച്ചുതെറിപ്പിച്ച ശേഷം മോട്ടോര്‍ ബൈക്കുകാരന്‍ കടന്നുകളഞ്ഞു. തൊണ്ടിക്കുഴ ചീരംകുഴ അനില്‍കുമാറി(54)നാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ അനിലിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഇന്നലെ രാവിലെ അഞ്ചിന് പട്ടയംകവല കോണിക്കാമാലി പള്ളിക്ക് സമീപത്താണ് സംഭവം. സുഹൃത്ത് ജയകൃഷ്ണന്‍ പുതിയേടത്തുമൊത്ത് നടക്കുകയായിരുന്ന അനിലിനെ പിന്നില്‍ നിന്നെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് എതിര്‍വശത്തുള്ള ഓടയിലേക്ക് വീണു. അബോധാവസ്ഥയിലായ അനിലിനെ ഓട്ടോയില്‍ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയില്‍ എത്തിച്ചു മടങ്ങി എത്തിയപ്പോഴേക്കും ബൈക്ക് യാത്രക്കാരന്‍ കടന്നുകളഞ്ഞിരുന്നു.